തിരുവനന്തപുരം : മുക്കം പോക്സോ കേസിലെ പ്രതിയെ തിരുവമ്പാടി മുൻ എം. എൽ. എ ജോര്‍ജ് എം തോമസ് രക്ഷപെടുത്തിയെന്ന ആരോപണം നിയമസഭയിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ പറഞ്ഞു.
വിഷയം വളരെ ഗുരുതരമുള്ളതാണെന്നും പാർട്ടിയല്ല പൊലീസാണ് ഈ വിഷയം അന്വേഷിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള കേസുകളിൽ സർക്കാർ സ്വന്തം പാർട്ടിയിലുള്ളവർക്കെതിരെ കേസ് എടുക്കാതെ സംരക്ഷണം നൽകുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനസർക്കാർ നിസാര കാര്യങ്ങൾക്കു യു ഡി എഫ് പ്രവർത്തകർക്കെതിരെ കേസ് എടുക്കുകയാണെന്നും സംസ്ഥാത്തു തുല്യ നീതിയല്ല നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു












