ആലപ്പുഴ: മണ്ണാറശ്ശാല വലിയമ്മ ഉമാദേവി അന്തർജ്ജനം അന്തരിച്ചു. 93 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് രാവിലെയോടെയായിരുന്നു മരണം സംഭവിച്ചത്.
1105 കുംഭത്തിലെ മൂലം നാളിൽ മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രമഹ്മണ്യൻ നമ്പൂതിരിയുടെയും രുക്മണിദേവി അന്തർജ്ജനത്തിന്റെയും മകളായായിരുന്നു വലിയമ്മ ഉമാദേവി ജനിച്ചത്. 1949 ൽ മണ്ണാറശ്ശാല ഇല്ലത്തെ എം.ജി നാരായണൻ നമ്പൂതിരിയുടെ വേളിയായാണ് ഉമാദേവി മണ്ണാറശ്ശാല കുടുംബത്തിലെ അംഗമായത്. വലിയ സാവിത്രി അന്തർജ്ജനത്തിന്റെ വിയോഗ ശേഷം 1993 ഒക്ടോബറിൽ ആയിരുന്നു ഉമാദേവി അന്തർജ്ജനമായി ചുമതലയേറ്റത്. പിന്നീട് 1995 മാർച്ച് 22ന് ആണ് ക്ഷേത്രത്തിൽ പൂജ ആരംഭിച്ചത്.
ഭർത്താവ് നാരായണൻ നമ്പൂതിരിയുടെ വേർപാടോടെയായിരുന്നു വലിയമ്മ ഉമാദേവി സാവിത്രി അന്തർജ്ജനത്തിന്റെ സഹായി ആയത്. പിന്നീട് അന്തർജ്ജനം ആയി എങ്കിലും ഒരു വർഷത്തിലേറെ ക്ഷേത്രത്തിൽ പൂജകൾ നടത്തിയിരുന്നില്ല.












Discussion about this post