ന്യൂഡൽഹി: യുവതിയെ ശ്വാസം മുട്ടിച്ച് കൊന്ന് കാട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ ഭർത്താവും ബന്ധുക്കളും അറസ്റ്റിൽ. ബിഹാർ സ്വദേശിനിയെന്ന് കരുതുന്ന സ്വീറ്റിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ധരംവീർ സിങ്, ഇയാളുടെ ബന്ധുക്കളായ അരുൺ സത്യവാൻ എന്നിവരാണ് അറസ്റ്റിലായത്.
ഇടയ്ക്കിടെ വീട്ടിൽ നിന്ന് പുറത്തുപോവുന്ന ഭാര്യയുടെ ശീലം ഇഷ്ടപ്പെടാത്തതിനാലാണ് കൊലപാതകം നടത്തിയത്. ഒരു സ്ത്രീയ്ക്ക് 70,000 രൂപ നൽകിയാണ് ഇയാൾ ഭാര്യയെ ‘വാങ്ങിയത്’ . സ്വീറ്റിയുടെ കുടുംബത്തെക്കുറിച്ചോ ജന്മനാടിനെ കുറിച്ചോ തനിക്ക് ഒന്നും അറിയില്ലെന്ന് ധരംവീർ പറയുന്നു.
സ്വീറ്റി എന്നാണ് പേരെന്നും ബിഹാറിലെ പട്നയാണ് സ്വദേശമെന്നും മാത്രമാണ് യുവതി ഇവരോട് പറഞ്ഞിരുന്നത്. ഇടയ്ക്കിടെ യുവതി വീട് വിട്ടിറങ്ങുന്നത് പതിവായിരുന്നു. ആരോടും ഒന്നും പറയാതെ മാസങ്ങളോളം വീട്ടിൽനിന്ന് മാറിനിൽക്കുന്നതായിരുന്നു യുവതിയുടെ രീതിയെന്നും വിവരമുണ്ട്.കുടുംബത്തെക്കുറിച്ചോ ബന്ധുക്കളെക്കുറിച്ചോ മറ്റുവിവരങ്ങളൊന്നും യുവതി ഭർത്താവിനോട് വെളിപ്പെടുത്തിയിരുന്നില്ലെന്നും പ്രതികൾ മൊഴിനൽകിയിട്ടുണ്ട്.
ഹരിയാണ അതിർത്തിക്ക് സമീപത്തുവെച്ചാണ് പ്രതികൾ യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് വിവരം.
Discussion about this post