ഡല്‍ഹി: കേരളത്തിന്റെ നഗരവികസനത്തിന് 580 കോടി രൂപയുടെ കേന്ദ്ര ധനസഹായം. നഗരവികസനത്തിനായി 580 കോടി നല്‍കുമെന്ന് കേന്ദ്ര നഗരകാര്യ വകുപ്പ് മന്ത്രി വെങ്കയ്യ നായിഡു ഉറപ്പ് നല്‍കി.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാവിലെ വെങ്കയ്യ നായിഡുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ധനസഹായം നല്‍കുമെന്ന ഉറപ്പ് ലഭിച്ചത്. സ്മാര്‍ട്‌സിറ്റി പദ്ധതി കൂടുതല്‍ നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. മെട്രോ റെയില്‍ കാക്കനാട് വരെ നീട്ടുന്ന കാര്യം പരിഗണിക്കും. പദ്ധതികള്‍ക്കായി അടുത്ത ബജറ്റില്‍ കൂടുതല്‍ തുക നീക്കിവെക്കുമെന്നും രാഷ്ട്രീയ പരിഗണനകള്‍ക്കതീതമായി സാധ്യമായ എല്ലാ സഹായങ്ങളും കേരളത്തിന് നല്‍കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞു.
Discussion about this post