ന്യൂഡൽഹി: ഇന്ത്യയിലെ ജനങ്ങൾക്ക് അവരുടെ നേതാവിൽ അതിയായ വിശ്വാസമുണ്ടെന്ന് അമേരിക്കൻ ഗായിക മേരി മിൽബൺ. എല്ലായ്‌പ്പോഴും സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും ബിൽബൺ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിൽ പ്രധാനമന്ത്രി പാർലമെന്റിൽ മറുപടി നൽകിയതിന് പിന്നാലെയായിരുന്നു ഗായികയുടെ പ്രതികരണം.
ഇന്ത്യയ്ക്ക് അവരുടെ നേതാവിൽ വിശ്വാസമുണ്ട്. ഇത് സത്യമാണ്. മണിപ്പൂരിലെ അമ്മമാർക്കും, പെൺമക്കൾക്കും, സ്ത്രീകൾക്കും നീതി ലഭിക്കും. എല്ലായ്‌പ്പോഴും സ്വാതന്ത്ര്യത്തിന് വേണ്ട് നരേന്ദ്ര മോദി പോരാടും.
ഇനി മറ്റൊരു സത്യം. ഒരു പാർട്ടിയുമായി ബന്ധപ്പെട്ട് നിൽക്കുന്നയാൾ ഇന്ത്യയുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും തുടർച്ചയായി അപമാനിക്കുന്നു. സ്വന്തം രാജ്യത്ത് ദേശീയ ഗാനം ആലപിക്കുന്നതിൽ നിന്നും കുട്ടികളെ പിന്തിരിപ്പിക്കുന്നു. സ്വന്തം രാജ്യത്തെ മറ്റൊരു രാജ്യത്ത് എത്തി അപമാനിക്കുന്നത് ഒരിക്കലും നല്ല നേതാവിന് യോജിച്ചതല്ല.
തെറ്റായ മാദ്ധ്യമ പ്രവർത്തനം വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കും. തെളിവുകൾ ഇല്ലാതെ പ്രതിപക്ഷം ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കും. എന്നാൽ സത്യം ഇതാണ്. സത്യം എപ്പോഴും ആളുകളെ സ്വതന്ത്ര്യരാക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, നിങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു- മേരി മിൽബൺ ട്വിറ്ററിൽ കുറിച്ചു.
Discussion about this post