യു എസ് : അമേരിക്കയിലെ ഹവായിയിൽ ഉണ്ടായ കാട്ടുതീ കനത്ത ദുരന്തമാണ് വിതച്ചിരിക്കുന്നത്. കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 55 ആയി. ആയിരത്തിലധികം പേരെ കാണാതായിട്ടുമുണ്ട് . മരണ സംഖ്യ ഇനിയും ഉയർന്നേക്കാം എന്നാണ് കണക്കുകൂട്ടപ്പെടുന്നത്.
ഏറെ ചരിത്രപ്രധാന്യമുള്ള ലെഹാന പട്ടണം ഏതാണ്ട് പൂർണ്ണമായും കത്തിച്ചാമ്പലായ അവസ്ഥയിലാണുള്ളത്.
ഹവായിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടുത്തമാണ് നടന്നിട്ടുള്ളത് എന്നാണ് അധികൃതർ പറയുന്നത്. കഠിനമായ പരിശ്രമത്തിനൊടുവിൽ
കാട്ടുതീയുടെ എൺപത് ശതമാനവും അണക്കാൻ കഴിഞ്ഞതായും അധികൃതർ അറിയിച്ചു.
ലെഹാന പട്ടണത്തിൽ ആണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായിരിക്കുന്നത്.
ഇവിടെ ആയിരത്തിലധികം കെട്ടിടങ്ങളാണ് കത്തി നശിച്ചത്. പതിനായിരത്തിലധികം പേരെ ഇവിടെനിന്നും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഡോറ ചുഴലിക്കാറ്റിന്റെ ഫലമായി ഉണ്ടായ അതിശക്തമായ കാറ്റ് കാട്ടുതീ പടരുന്നത് വേഗത്തിലാക്കി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.








