ഫ്ലോറിഡ: നിർണായകമായ നാലാം ട്വന്റി 20യിൽ ഇന്ത്യക്കെതിരെ വെസ്റ്റ് ഇൻഡീസിന് മികച്ച സ്കോർ. അമേരിക്കൻ സാഹചര്യങ്ങൾ മുതലെടുക്കാൻ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തു. അർദ്ധ സെഞ്ച്വറി നേടിയ ഷിമ്രോൺ ഹെറ്റ്മെയറും വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഷായ് ഹോപ്പും ചേർന്നാണ് വിൻഡീസിന് മികച്ച സ്കോർ സമ്മാനിച്ചത്.
39 പന്തിൽ 3 ബൗണ്ടറികളും 4 സിക്സറുകളും ഉൾപ്പെടെ ഹെറ്റ്മെയർ 61 റൺസെടുത്തു. 29 പന്തിൽ 3 ബൗണ്ടറികളും 2 സിക്സറുകളും ഉൾപ്പെടെ 45 റൺസാണ് ഷായ് ഹോപ്പ് നേടിയത്. ഇന്ത്യക്ക് വേണ്ടി അർഷ്ദീപ് സിംഗ് മൂന്നും കുൽദീപ് യാദവ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ വെസ്റ്റ് ഇൻഡീസ് 2-1ന് മുന്നിലാണ്. പരമ്പരയിൽ നിലനിൽക്കാൻ ഇന്ത്യക്ക് ഇന്ന് വിജയം അനിവാര്യമാണ്.
Discussion about this post