ന്യൂഡല്‍ഹി : ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഇതിഹാസ താരം മുഹമ്മദ് ഹബീബ് (74) അന്തരിച്ചു. ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരിൽ ഒരാളാണ്. നിരവധി അന്താരാഷ്ട്ര ടൂർണമെന്റുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള അദ്ദേഹം 1970 -ൽ ബാങ്കോക്കിൽ നടന്ന ഏഷ്യൻ ഗെയിംസിൽ വെങ്കലമെഡൽ നേടിയ ടീമിലും അംഗമായിരുന്നു.
തെലങ്കാന സ്വദേശിയായ മുഹമ്മദ് ഹബീബ് മോഹൻ ബഗാനും ഈസ്റ്റ് ബംഗാളിനും വേണ്ടി നിരവധി മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിലൊരാളാണ്.
ഇന്ത്യൻ പെലെ എന്നാണ് പലപ്പോഴും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി മറവിരോഗം, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ അസുഖങ്ങൾ മൂലം ചികിത്സയിലായിരുന്നു.
1970 ൽ ഇതിഹാസതാരം പെലെയുടെ ന്യൂയോര്‍ക്ക് കോസ്‌മോസിനെതിരെ മോഹന്‍ ബഗാന് വേണ്ടി സ്‌കോര്‍ ചെയ്തിട്ടുള്ള താരമാണ് മുഹമ്മദ് ഹബീബ്. മുഹമ്മദന്‍സ് സ്പോര്‍ട്ടിംഗിന്‍റെയും ഹാല്‍ദിയയിലെ ടാറ്റാ ഫുട്ബോള്‍ അക്കാദമിയിലെയും പരിശീലകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1980 ൽ രാഷ്ട്രം അദ്ദേഹത്തിന് അർജ്ജുന അവാർഡ് നൽകി ആദരിച്ചിരുന്നു.
Discussion about this post