Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

മെട്രോ മാൻ തൊടുത്തുവിട്ട കൊടുങ്കാറ്റ് ശോഭയിലൂടെ വീശുമോ? പാലക്കാട് പിടിക്കാൻ ബിജെപിയുടെ വജ്രായുധം; പ്രതിരോധിക്കാൻ യുഡിഎഫ്

by Brave India Desk
Mar 19, 2026, 06:55 pm IST
in News, Kerala
Share on Facebook
Tweet
WhatsApp
Telegram

കേരളത്തിന്റെ കവാടമായ പാലക്കാട് ഇന്ന് ഒരു രാഷ്ട്രീയ അഗ്നിപർവ്വതത്തിന് മുകളിലാണ്. ഇവിടെ ചരിത്രം തിരുത്തപ്പെടുമോ അതോ ആവർത്തിക്കപ്പെടുമോ? തമാശക്കാരനിൽ നിന്ന് ഗൗരവക്കാരനായ രാഷ്ട്രീയക്കാരനിലേക്കുള്ള രമേശ് പിഷാരടിയുടെ പരിവർത്തനവും, ബിജെപിയുടെ കരുത്തുറ്റ പോരാളി ശോഭ സുരേന്ദ്രന്റെ പടയോട്ടവും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടവും ഒപ്പം മണ്ഡലത്തിൽ ഒരു തിരിച്ചുവരവിന് ശ്രമിക്കുന്ന എൽഡിഎഫും ചേരുമ്പോൾ മത്സരം ആവേശകരമാകും.

പാലക്കാട് എന്നും ഒരു പ്രവചനാതീത തിരക്കഥയാണ്. ഒരുകാലത്ത് ഇടതുപക്ഷത്തിന്റെ ചെങ്കോട്ടയായിരുന്ന ഇവിടം ഷാഫി പറമ്പിലിലൂടെ യുഡിഎഫ് തങ്ങളുടെ താവളമാക്കി മാറ്റി. എന്നാൽ 2021-ൽ ‘മെട്രോ മാൻ’ ഇ. ശ്രീധരൻ കൊണ്ടുവന്ന കൊടുങ്കാറ്റിൽ യുഡിഎഫ് കോട്ട വിറച്ചു. വെറും 3,859 വോട്ടുകൾക്കാണ് അന്ന് ഷാഫി കഷ്ടിച്ച് രക്ഷപ്പെട്ടത്. ബിജെപിക്ക് കേരളത്തിൽ ഏറ്റവും കൂടുതൽ വിജയസാധ്യത കൽപ്പിക്കുന്ന ‘എ ക്ലാസ്’ മണ്ഡലമായി പാലക്കാട് മാറിയത് ആ നിമിഷം മുതലാണ്.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ശോഭ സുരേന്ദ്രൻ ബിജെപിയുടെ ‘ക്രൗഡ് പുള്ളർ’ ആണ്. പ്രസംഗവേദികളിലെ ശോഭയുടെ ഓരോ വാക്കും എതിരാളികൾക്ക് നേരെ തൊടുക്കുന്ന അമ്പുകളാണ്. പാലക്കാട് നഗരസഭയിലെ ഭരണമികവും താഴേത്തട്ടിലുള്ള പാർട്ടി കേഡറുകളുടെ ആവേശവുമാണ് ശോഭയുടെ പ്രധാന ഇന്ധനം. സ്ത്രീ വോട്ടർമാരുടെ വലിയൊരു ശതമാനം ശോഭയെ പിന്തുണയ്ക്കുമെന്ന് ബിജെപി വിശ്വസിക്കുന്നു. ഹിന്ദുത്വ വോട്ടുകൾ അതിനിർണായകമാകും.

ചിരിപ്പിച്ചും ചിന്തിപ്പിച്ചും ജനഹൃദയങ്ങൾ കീഴടക്കിയ താരമാണ് കോൺഗ്രസിന്റെ രമേഷ് പിഷാരടി. കോൺഗ്രസ് നേതൃത്വത്തിന്റെ തന്ത്രപരമായ നീക്കമാണ് പിഷാരടിയെ ഇവിടെ ഇറക്കിയതിലൂടെ ലക്ഷ്യമിടുന്നത്. നിഷ്പക്ഷ വോട്ടർമാരെയും യുവാക്കളെയും ആകർഷിക്കാനുള്ള കഴിവിലാണ് രമേശിന്റെ പ്രതീക്ഷ അത്രയും.

കഴിഞ്ഞ തവണ ഇ. ശ്രീധരന് ലഭിച്ച വോട്ടുകൾ ചോരാതെ കാക്കാനും, കഴിഞ്ഞ കുറച്ചു കാലമായി ശോഭ സുരേന്ദ്രൻ നടത്തിയ ജനകീയ ഇടപെടലുകൾ വോട്ടാക്കി മാറ്റാനും കഴിഞ്ഞാൽ പാലക്കാട് ചരിത്രം തിരുത്തിക്കുറിക്കും.

കഞ്ചിക്കോട് മേഖലയിലെ പ്രതിസന്ധികൾ തീർത്ത് പാലക്കാടിനെ വ്യവസായ ഹബ്ബാക്കണം, വേനൽക്കാലത്ത് അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം വേണം, നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ ബൈപ്പാസുകളും പുതിയ റെയിൽവേ പദ്ധതികളും വേണം, തുടങ്ങിയവയാണ് മണ്ഡലത്തിലെ ജനങ്ങളുടെ നിരന്തരമായ ആവശ്യങ്ങൾ.

എന്തായാലും യുഡിഎഫിന് ഇത് അന്തസ്സിന്റെ പോരാട്ടമാണ്; ബിജെപിക്ക് ഇത് ചരിത്രപരമായ ദൗത്യമാണ്. എൽഡിഎഫ് സ്ഥാനാർത്ഥി പിടിക്കുന്ന വോട്ടുകൾ ആരുടെ സാധ്യതകളെയാകും തകർക്കുക എന്നത് ഈ പോരാട്ടത്തിലെ ഏറ്റവും വലിയ ട്വിസ്റ്റ് ആയിരിക്കും. പാലക്കാട് കോട്ടയുടെ താക്കോൽ ജനങ്ങൾ ആർക്ക് നൽകും? കാത്തിരിക്കാം കുറച്ച് ദിവസങ്ങൾ കൂടി.

Tags: BJPcongresskpccshobha surendranramesh pisharody
Share
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies