ന്യൂഡൽഹി : നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി ആഗസ്റ്റ് 14 മുതൽ പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി എന്ന് അറിയപ്പെടും. ഔദ്യോഗികമായി പുനർനാമകരണം നടത്തിയതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.
ജൂൺ പകുതിയോടെ നടന്ന യോഗത്തിൽ ആയിരുന്നു നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി എന്ന പേര് മാറ്റി പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റിഎന്നാക്കി മാറ്റാൻ തീരുമാനിച്ചത്. പുതിയ പേരിൽ ഔദ്യോഗിക മുദ്ര പതിപ്പിക്കുന്നതിന് ചില ഭരണപരമായ നടപടിക്രമങ്ങൾ ആവശ്യമായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് അന്തിമ അനുമതി ലഭിച്ചതെന്ന്
മ്യൂസിയത്തിന്റെയും ലൈബ്രറിയുടെയും എക്‌സിക്യൂട്ടീവ് കൗൺസിൽ വൈസ് ചെയർമാൻ ട്വീറ്റിലൂടെ അറിയിച്ചു.
മ്യൂസിയത്തിന്റെ പേരുമാറ്റത്തിൽ കോൺഗ്രസിൽ നിന്ന് രൂക്ഷമായ വിമർശനങ്ങളാണ് ഉണ്ടായത് . ജവഹർലാൽ നെഹ്‌റുവിന്റെ ഔദ്യോഗിക വസതിയായി പ്രവർത്തിച്ചിരുന്ന തീൻ മൂർത്തി ഭവൻ ആയിരുന്നു പിന്നീട് നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആയി മാറ്റിയിരുന്നത്.









