കോഴിക്കോട്: മുഖ്യമന്ത്രിയെയും സര്‍ക്കാറിനെയും പരോക്ഷമായി വിമര്‍ശിച്ച ഡി.ജി.പി ജേക്കബ് തോമസിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന്റെ മുഖപ്രസംഗം. േപുകഞ്ഞ കൊള്ളി പുറത്തെറിയണം എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. ജക്കബ് തോമസ് തന്റെ പദവി മറക്കുന്നതായി മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.
ഡി.ജി.പിയുടെ പ്രവര്‍ത്തനം പ്രതിപക്ഷ നേതാവിനെ പോലെയാണ്. അച്ചടക്ക ലംഘനത്തിന് നോട്ടീസല്ല, മുക്കാലിയില്‍ കെട്ടി ചാട്ടവാറടിയാണ് നല്‍കേണ്ടത്. പൊലീസില്‍ ആശിച്ച പദവി ലഭിക്കാത്തതാണ് ഇപ്പോഴത്തെ പ്രതികരണത്തിന് കാരണം. വിരമിക്കാറായപ്പോഴാണ് അഴിമതിക്കെതിരെ അദ്ദേഹം ഹരിശ്രീ കുറിച്ചത്. ജേക്കബ് തോമസിന് മനോരോഗമാണ്- മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.
ബുധനാഴ്ച ലോക അഴിമതി വിരുദ്ധ ദിനത്തോടനുബന്ധിച്ച് അഴിമതിരഹിത കേരളത്തിന് സുസ്ഥിര നേതൃത്വം’ എന്ന വിഷയത്തില്‍ കേരളം നെക്സ്റ്റ് സംഘടിപ്പിച്ച ചര്‍ച്ചയിലാണ് മുഖ്യമന്ത്രിക്കും സര്‍ക്കാറിനും എതിരെ ജേക്കബ് തോമസ് പരോഷ വിമര്‍ശം നടത്തിയത്. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ അഴിമതിക്കെതിരെ ശബ്ദിച്ചാല്‍ അവര്‍ മനോരോഗിയാണെന്ന് മുദ്രകുത്തപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ജേക്കബ് തോമസ് പറയുകയും ചെയ്തിരുന്നു.
കീഴ്വഴക്കങ്ങള്‍ക്ക് വിരുദ്ധമായ നിലപാടുകള്‍ കൈക്കൊണ്ടാല്‍ അവരെ ഒറ്റപ്പെടുത്തും. അഴിമതിക്കെതിരെ നിലകൊണ്ട ഉദ്യോഗസ്ഥരെ ഇല്ലായ്മ ചെയ്ത ചരിത്രം നമുക്കു മുന്നിലുണ്ട്. സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിക്കാനുള്ള കുറഞ്ഞ യോഗ്യത മൂന്ന് വിജിലന്‍സ് കേസില്‍ പ്രതിയാകണമെന്നതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post