Sunday, October 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പ്രസിദ്ധമായ പൊൻകുന്നം ഗണേശോത്സവത്തിന് വെള്ളിയാഴ്ച തുടക്കം; അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും

by Brave India Desk
Aug 16, 2023, 05:42 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കോട്ടയം : പ്രസിദ്ധമായ പൊൻകുന്നം ഗണേശോത്സവത്തിന് പ്രൗഡഗംഭീരമായ പരിപാടികളോടെ വെള്ളിയാഴ്ച തുടക്കമാവും . വൈകിട്ട് ആറുമണിക്ക് കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഗണേശോത്സവം ഉദ്ഘാടനം ചെയ്യും. ശേഷം പ്രഭാഷണവും നടത്തും.

വൈകിട്ട് അഞ്ചുമണിക്ക് സ്വാമി ചിദാനന്ദപുരിയ്ക്ക് പൊൻകുന്നം കെ എസ് ആർ ടി സി ജംഗ്ഷനിൽ സ്വീകരണം നൽകും. തുടർന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഗണേശ സന്നിധിയിലേക്ക് ശോഭയാത്ര നടക്കും. സംപൂജ്യരായ സ്വാമി സത് സ്വരൂപാനന്ദ സരസ്വതി, സ്വാമി ഗരുഡധ്വജാനന്ദ തീർത്ഥ പാദർ, വിവിധ ഹിന്ദു സംഘടനകളുടെ നേതാക്കൾ തുടങ്ങിയവർ സമ്മേളനത്തെ അഭിസംബോധന ചെയ്യും. പ്രഥമ ഗണേശസേവാ പുരസ്‌കാരം പ്രശസ്ത നാരായണീയ ഉപാസക നാരായണീയ കോകിലം ടി എൻ സരസ്വതിയമ്മക്ക് സമ്മേളനത്തിൽ സമ്മാനിക്കും. തുടർന്ന് വൈക്കം ശിവശക്തി ഭജൻസിന്റെ ഹൃദയജപലഹരി അരങ്ങേറും.

Stories you may like

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

സൈക്കോയെപ്പോലെ പെരുമാറി, മുൻകാമുകിയുമായി താരതമ്യം ചെയ്തു’; വിദേശത്ത് ക്രൂരമർദനത്തിനിരയായ കൊല്ലത്തെ നവവധുവിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ

രണ്ടാം ദിവസമായ ശനിയാഴ്ച രാവിലെ ആറിന് നഗര സങ്കീർത്തനത്തോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. ശേഷം 8-30 മുതൽ പുരാണപാരായണം നടക്കും. വൈകിട്ട് 4.30 ന് പനമറ്റം നാദബ്രഹ്മം ഓർക്കസ്ട്രാ അവതരിപ്പിക്കുന്ന ഭക്തിഗാനമേള, തുടർന്ന് ദീപാരാധന എന്നിവ നടക്കും.തുടർന്ന് ബിജെപി നേതാവും പ്രശസ്ത സൈദ്ധാന്തികനുമായ അഡ്വ. ശങ്കു ടി ദാസിന്റെ പ്രഭാഷണം നടക്കും.

മൂന്നാം ദിവസമായ ഞായറാഴ്ച രാവിലെ 5.30 ന് സാമൂഹിക മഹാ ഗണപതിഹോമം നടക്കും. ശേഷം 6.30 ന് നഗരസങ്കീർത്തനം, 8 മണിക്ക് പുരാണപാരായണം 9. 30 ന് പൊൻകുന്നം സത്യസായി സേവാ സമതി അവതരിപ്പിക്കുന്ന ഭജൻസ്, 11മണിക്ക് മഞ്ഞപ്പള്ളിക്കുന്ന് മഹാദേവ ഭജൻസ് അവതരിപ്പിക്കുന്ന ഭജനാമൃതം തുടങ്ങിയ പരിപാടികൾ ഉണ്ടാവും. ഉച്ചക്ക് 12 മണിക്ക് പ്രസാദമൂട്ടുമുണ്ട്.

ഉച്ചക്ക് ശേഷം 2 മണിക്ക് സമാപന സമ്മേളനം ആരംഭിക്കും. സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഹൈന്ദവ ധർമ്മ പ്രചാരകനായ രാജേഷ് നാദാപുരം പ്രഭാഷണം നടത്തും. തുടർന്ന് 4 മണിക്ക് വിഗ്രഹനിമ നിമഞ്ജന ഘോഷയാത്ര ആരംഭിക്കും. കെ വി എം എസ് റോഡുവഴി മണക്കാട് ശ്രീഭദ്രാ ക്ഷേത്രത്തിലാകും ഘോഷയാത്ര സമാപിക്കുക. തുടർന്ന് ശ്രീഭദ്രാ തീർത്ഥത്തിൽ വിഗ്രഹം നിമജ്ജനം ചെയ്യുന്നതോടെ ഈ വർഷത്തെ ഗണേശോത്സവത്തിന് സമാപനമാകും.

Tags: ganesolsavam
Share1
Tweet
Send
Share

Latest stories from this section

ശ്രീലേഖ ചേച്ചി ആശുപത്രിയിൽ; ചിലമാധ്യമങ്ങളുടെ   കഥകൾ സമാന്യമര്യാദക്ക് നിരക്കുന്നതല്ല;എസ് സുരേഷ്

ശ്രീലേഖ ചേച്ചി ആശുപത്രിയിൽ; ചിലമാധ്യമങ്ങളുടെ കഥകൾ സമാന്യമര്യാദക്ക് നിരക്കുന്നതല്ല;എസ് സുരേഷ്

കേരളത്തിൽ ഭരിക്കുന്നത് ‘യുഡിഎഫ്-ബിജെപി ടീം’; പോലീസിനും സർക്കാരിനുമെതിരെ എം.വി ജയരാജൻ

കേരളത്തിൽ ഭരിക്കുന്നത് ‘യുഡിഎഫ്-ബിജെപി ടീം’; പോലീസിനും സർക്കാരിനുമെതിരെ എം.വി ജയരാജൻ

തിരുനാവായയിൽ കുംഭമേള ആവശ്യപ്പെടുന്നത് ഗോഡ്സെയുടെ രാഷ്ട്രീയം, വിവാദ പരാമർശവുമായി ബിനോയ് വിശ്വം

തിരുനാവായയിൽ കുംഭമേള ആവശ്യപ്പെടുന്നത് ഗോഡ്സെയുടെ രാഷ്ട്രീയം, വിവാദ പരാമർശവുമായി ബിനോയ് വിശ്വം

ഡൽഹിയിലെ പോലീസ് നടപടി ഭരണഘടനാ വിരുദ്ധം; കേന്ദ്രത്തിനെതിരെ വിമർശനവുമായി സാദിഖലി ശിഹാബ് തങ്ങൾ

ഡൽഹിയിലെ പോലീസ് നടപടി ഭരണഘടനാ വിരുദ്ധം; കേന്ദ്രത്തിനെതിരെ വിമർശനവുമായി സാദിഖലി ശിഹാബ് തങ്ങൾ

Latest News

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന്  പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം:  സ്വാഗതം ചെയ്ത് സിപിഎം

‘ലവ് ജിഹാദ്’, ‘ലാന്റ് ജിഹാദ്’, മതപരിവർത്തനം എന്നിവക്കെതിരെ പ്രത്യേക നിയമങ്ങൾ ; 6 മാസത്തിനകം ബംഗാളിൽ യുസിസി പൂർണ്ണമായും നടപ്പിൽ വരും: സുവേന്ദു അധികാരി

‘അന്ന് ലോകം പാകിസ്താനൊപ്പം നിന്നപ്പോഴും ഇന്ത്യയ്ക്കൊപ്പം നിന്നത് റഷ്യ’; ചരിത്രബന്ധം മറക്കില്ല; എസ്. ജയ്ശങ്കർ

‘അന്ന് ലോകം പാകിസ്താനൊപ്പം നിന്നപ്പോഴും ഇന്ത്യയ്ക്കൊപ്പം നിന്നത് റഷ്യ’; ചരിത്രബന്ധം മറക്കില്ല; എസ്. ജയ്ശങ്കർ

‘സ്വയം ഒറ്റപ്പെടാൻ അമേരിക്ക; പകരക്കാരാകാൻ ചൈന!’: ആഗോള രാഷ്ട്രീയത്തിലെ മാറ്റങ്ങൾ തുറന്നടിച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ

കഴിക്കുന്ന ഭക്ഷണത്തെയും തൊഴിലിനെയും ബാധിക്കുന്നു’; പശ്ചിമേഷ്യൻ യുദ്ധവും ഇന്ധനവിലക്കയറ്റവും സൃഷ്ടിക്കുന്ന ആഘാത മുന്നറിയിപ്പുമായി എസ്. ജയ്ശങ്കർ

‘എല്ലാവരും എല്ലാവരുമായും ഇടപാടുകൾ നടത്തുന്നു, ആ അഭിനയം ഇനി നടപ്പില്ല’: അമേരിക്കയ്ക്ക് കൃത്യമായ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

‘കൂടുതൽ ചൂടാവരുത്, കൂടുതൽ അടുക്കരുത്’; യു.എസ്-ചൈന മത്സരത്തിനിടയിലെ നയതന്ത്ര തന്ത്രം വെളിപ്പെടുത്തി ജയ്ശങ്കർ

‘സ്വയം ഒറ്റപ്പെടാൻ അമേരിക്ക; പകരക്കാരാകാൻ ചൈന!’: ആഗോള രാഷ്ട്രീയത്തിലെ മാറ്റങ്ങൾ തുറന്നടിച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ

‘സ്വയം ഒറ്റപ്പെടാൻ അമേരിക്ക; പകരക്കാരാകാൻ ചൈന!’: ആഗോള രാഷ്ട്രീയത്തിലെ മാറ്റങ്ങൾ തുറന്നടിച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ

യുക്രൈനിലെ രണ്ട് ഗ്രാമങ്ങൾ കൂടി പിടിച്ചെടുത്ത് റഷ്യ ; ഡൊണെറ്റ്‌സ്ക് മേഖലയിൽ 1,000 കിലോമീറ്റർ മുന്നേറ്റം

റഷ്യൻ ഡ്രോൺ ആക്രമണം ; യുക്രെയ്നിലെ ഇന്ത്യൻ മരുന്ന് നിർമ്മാണശാല തകർന്നു ; ഒരാൾ കൊല്ലപ്പെട്ടു

ഡോളറിന് പകരക്കാരൻ വരുമോ? ഇന്ത്യയുടെ നേതൃത്വത്തിൽ അതിരറ്റ വിശ്വാസം; ബ്രിക്സിൽ കറൻസി നിലപാട് വ്യക്തമാക്കി ഇറാൻ

സൈനിക നടപടിയോ പുതിയ ഉപരോധങ്ങളോ പരിഹാരമാകില്ല ; അമേരിക്കയ്ക്ക് മുൻപിൽ നയം വ്യക്തമാക്കി ഇറാൻ വിദേശകാര്യ മന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies