Thursday, August 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും വർഗ്ഗവഞ്ചകർ, അവരെ തിരിച്ചെടുക്കില്ല; എം വി ജയരാജനെ തള്ളി പാർട്ടി സെക്രട്ടറി

by Brave India Desk
Jul 5, 2026, 03:25 pm IST
in Kerala, News
Share on Facebook
Tweet
WhatsAppTelegram

പാർട്ടി വിട്ടുപോയവരെയും വിമതരെയും തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ നടത്തിയ പ്രസ്താവനയെ പൂർണ്ണമായും തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തി. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് അനുസരിച്ച്, തെറ്റ് തിരുത്തിയാൽ കണ്ണൂരിൽ പാർട്ടി വിട്ട ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും പാർട്ടിയിലേക്ക് മടങ്ങിവരുന്നതിൽ തടസ്സമില്ലെന്ന എം.വി. ജയരാജന്റെ വാദം പാർട്ടി നിലപാടല്ലെന്ന് എം.വി. ഗോവിന്ദൻ തിരുവനന്തപുരത്ത് വ്യക്തമാക്കി. ഓരോരുത്തരും മാധ്യമങ്ങളോട് വ്യക്തിപരമായി പറയുന്ന കാര്യങ്ങൾക്ക് മറുപടി നൽകേണ്ടതില്ലെന്നും, പാർട്ടിയുടെ ഔദ്യോഗിക നിലപാടിന്റെ ഭാഗമായല്ല ജയരാജൻ സംസാരിച്ചതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

തെറ്റ് തിരുത്തുന്നവരെ തിരിച്ചെടുക്കാറുണ്ടെങ്കിലും വർഗ്ഗവഞ്ചന എന്നത് വലിയ തെറ്റാണെന്നും ജി. സുധാകരനും ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും പാർട്ടിയെ വഞ്ചിച്ച് പോയവരാണെന്നും ഗോവിന്ദൻ തുറന്നടിച്ചു. തിരഞ്ഞെടുപ്പിൽ വിമതരായി മത്സരിച്ചവർ വർഗ്ഗവഞ്ചകരാണെന്നും അവരെ പാർട്ടി തുടർന്നും വിമർശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടൊപ്പം പാർട്ടിക്കുള്ളിൽ വിഭാഗീയതയുണ്ടെന്ന വാർത്തകൾ അസംബന്ധമാണെന്ന് പറഞ്ഞ് അദ്ദേഹം തള്ളിക്കളഞ്ഞു.

Stories you may like

ഹൃദയത്തെ തൊടും മുൻപ് ശരീരം തരും ആ 7 സൂചനകൾ! കൊളസ്ട്രോൾ കൂടുതലാണെന്ന് വ്യക്തമാക്കുന്ന ലക്ഷണങ്ങൾ ഇതാ!

ഞങ്ങൾ ജെൻ സി ആണ്, ഈ അസംബന്ധം സഹിക്കില്ല’; ലഡാക്കിൽ പോലീസിനോട് തട്ടിക്കയറിയ വിനോദസഞ്ചാരിക്ക് ഒമർ അബ്ദുള്ളയുടെ വക കൊട്ട്

നേരത്തെ, തെറ്റ് തിരുത്തിയാൽ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും പാർട്ടിയിലേക്ക് തിരികെ വരുന്നതിൽ തടസ്സമില്ലെന്ന് എം.വി. ജയരാജൻ കണ്ണൂർ വിഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. പാർട്ടിയെ പരസ്യമായി വെല്ലുവിളിച്ചു പുറത്തുപോയ എം.വി. രാഘവനെ വരെ അവസാന കാലത്ത് പാർട്ടി സ്വീകരിച്ചിട്ടുണ്ടെന്ന ഉദാഹരണവും ജയരാജൻ ചൂണ്ടിക്കാണിച്ചിരുന്നു. നയപരമായ തെറ്റ് പറ്റിയെന്ന് കരുതി ആരെയും ഒറ്റപ്പെടുത്തി മുന്നോട്ട് പോകില്ലെന്നും, പയ്യന്നൂരിൽ പാർട്ടി സ്ഥാനാർത്ഥിയെ മാറ്റിയിരുന്നെങ്കിൽ ജയിക്കുമായിരുന്നുവെന്നും ജയരാജൻ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഈ നിലപാടാണ് ഇപ്പോൾ പാർട്ടി സെക്രട്ടറി തന്നെ പരസ്യമായി തള്ളിയത്. അതേസമയം, താൻ ചെയ്ത തെറ്റ് എന്താണെന്ന് ജയരാജൻ വ്യക്തമാക്കട്ടെയെന്നും എങ്കിൽ മാത്രമേ മറുപടി നൽകാനാകൂ എന്നും വി. കുഞ്ഞികൃഷ്ണൻ തിരിച്ചടിച്ചു. താൻ ഉന്നയിച്ച കാര്യങ്ങൾ പാർട്ടി തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്നും കുഞ്ഞികൃഷ്ണൻ പ്രതികരിച്ചു.

Tags: cpmMV Govindan
Share
Tweet
SendShare

Latest stories from this section

കാശ്മീരിലേക്ക് ഹാഫിസ് സയീദ് അയച്ചത് 10,000 ഭീകരരെ’; പാകിസ്താൻ പുരോഹിതന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം

കാശ്മീരിലേക്ക് ഹാഫിസ് സയീദ് അയച്ചത് 10,000 ഭീകരരെ’; പാകിസ്താൻ പുരോഹിതന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത ലഷ്‌കർ ഭീകരർക്ക് അഭയം നൽകി ; രണ്ട് കശ്മീർ സ്വദേശികൾ അറസ്റ്റിൽ

പാക് ഭീകരർക്കെതിരെ ജമ്മു കോടതി! ലഷ്കറെ തൊയ്ബ കമാൻഡർ മുഹമ്മദ് യാക്കൂബിനെതിരെ ജാമ്യമില്ലാ വാറന്റ്!

ഡൽഹി-6ൽ പാചകക്കാരനായി ശാന്തജീവിതം, ഒടുവിൽ സൈനിക രഹസ്യാന്വേഷണ ഏജൻസിയുടെ സർപ്രൈസ് എൻട്രി; പാക് പൗരൻ പിടിയിൽ!

ഡൽഹി-6ൽ പാചകക്കാരനായി ശാന്തജീവിതം, ഒടുവിൽ സൈനിക രഹസ്യാന്വേഷണ ഏജൻസിയുടെ സർപ്രൈസ് എൻട്രി; പാക് പൗരൻ പിടിയിൽ!

‘ഭീകരരെ സംരക്ഷിക്കാൻ രാഷ്ട്രീയ കളി വേണ്ട’; ചൈനയ്ക്കും പാകിസ്താനും മുന്നറിയിപ്പുമായി യുഎന്നിൽ ഇന്ത്യയുടെ കടുത്ത പ്രഹരം!

‘ഭീകരരെ സംരക്ഷിക്കാൻ രാഷ്ട്രീയ കളി വേണ്ട’; ചൈനയ്ക്കും പാകിസ്താനും മുന്നറിയിപ്പുമായി യുഎന്നിൽ ഇന്ത്യയുടെ കടുത്ത പ്രഹരം!

Latest News

നമുക്കും വരാം…ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ കൊളസ്‌ട്രോൾ എന്ന നിശബ്ദ കൊലയാളി; ഡോ. ആനന്ദ് കുമാർ പറയുന്നു

ഹൃദയത്തെ തൊടും മുൻപ് ശരീരം തരും ആ 7 സൂചനകൾ! കൊളസ്ട്രോൾ കൂടുതലാണെന്ന് വ്യക്തമാക്കുന്ന ലക്ഷണങ്ങൾ ഇതാ!

ഞങ്ങൾ ജെൻ സി ആണ്, ഈ അസംബന്ധം സഹിക്കില്ല’; ലഡാക്കിൽ പോലീസിനോട് തട്ടിക്കയറിയ വിനോദസഞ്ചാരിക്ക് ഒമർ അബ്ദുള്ളയുടെ വക കൊട്ട്

ഞങ്ങൾ ജെൻ സി ആണ്, ഈ അസംബന്ധം സഹിക്കില്ല’; ലഡാക്കിൽ പോലീസിനോട് തട്ടിക്കയറിയ വിനോദസഞ്ചാരിക്ക് ഒമർ അബ്ദുള്ളയുടെ വക കൊട്ട്

കാശ്മീരിലേക്ക് ഹാഫിസ് സയീദ് അയച്ചത് 10,000 ഭീകരരെ’; പാകിസ്താൻ പുരോഹിതന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം

കാശ്മീരിലേക്ക് ഹാഫിസ് സയീദ് അയച്ചത് 10,000 ഭീകരരെ’; പാകിസ്താൻ പുരോഹിതന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത ലഷ്‌കർ ഭീകരർക്ക് അഭയം നൽകി ; രണ്ട് കശ്മീർ സ്വദേശികൾ അറസ്റ്റിൽ

പാക് ഭീകരർക്കെതിരെ ജമ്മു കോടതി! ലഷ്കറെ തൊയ്ബ കമാൻഡർ മുഹമ്മദ് യാക്കൂബിനെതിരെ ജാമ്യമില്ലാ വാറന്റ്!

ഡൽഹി-6ൽ പാചകക്കാരനായി ശാന്തജീവിതം, ഒടുവിൽ സൈനിക രഹസ്യാന്വേഷണ ഏജൻസിയുടെ സർപ്രൈസ് എൻട്രി; പാക് പൗരൻ പിടിയിൽ!

ഡൽഹി-6ൽ പാചകക്കാരനായി ശാന്തജീവിതം, ഒടുവിൽ സൈനിക രഹസ്യാന്വേഷണ ഏജൻസിയുടെ സർപ്രൈസ് എൻട്രി; പാക് പൗരൻ പിടിയിൽ!

‘ഭീകരരെ സംരക്ഷിക്കാൻ രാഷ്ട്രീയ കളി വേണ്ട’; ചൈനയ്ക്കും പാകിസ്താനും മുന്നറിയിപ്പുമായി യുഎന്നിൽ ഇന്ത്യയുടെ കടുത്ത പ്രഹരം!

‘ഭീകരരെ സംരക്ഷിക്കാൻ രാഷ്ട്രീയ കളി വേണ്ട’; ചൈനയ്ക്കും പാകിസ്താനും മുന്നറിയിപ്പുമായി യുഎന്നിൽ ഇന്ത്യയുടെ കടുത്ത പ്രഹരം!

പാകിസ്താന് തിരിച്ചടിച്ച് ഇന്ത്യ; ഡൽഹിയിലെ പാക് ഹൈക്കമ്മീഷന് മുന്നിലെ സുരക്ഷാ ബാരിക്കേഡുകൾ നീക്കം ചെയ്തു!

പാകിസ്താന് തിരിച്ചടിച്ച് ഇന്ത്യ; ഡൽഹിയിലെ പാക് ഹൈക്കമ്മീഷന് മുന്നിലെ സുരക്ഷാ ബാരിക്കേഡുകൾ നീക്കം ചെയ്തു!

ഐഫോണും ബൈക്കും വാങ്ങാൻ 13 കാരിയുടെ ക്വട്ടേഷൻ; വയോധികനെ കൊന്ന് വീഡിയോ കോളിൽ കാട്ടിക്കൊടുത്തു, നാടിനെ നടുക്കി കൊലപാതകം!

സ്നേഹിക്കാൻ ആരുമുണ്ടായിരുന്നില്ല, ആന്റിയെപ്പോലൊരു അമ്മയുണ്ടായിരുന്നെങ്കിൽ…!’; കരുവാറ്റ കൊലപാതക കേസിൽ പൊട്ടിക്കരഞ്ഞ് പതിമൂന്നുകാരി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies