ലണ്ടൻ: 77 ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ അലയൊലികൾ ഇപ്പോഴും ഒരു ഭാരതീയന്റെയും മനസിൽ നിന്ന് പോയിട്ടില്ല. മറ്റൊരു സ്വാതന്ത്ര്യദിനത്തിനായി അവരുടെ മനസ് തുടിക്കുകയാണ്. ഇതിനിടെ ലണ്ടനിൽ നിന്നുള്ള ഒരു വേറിട്ട സ്വാതന്ത്ര്യദിനാഘോഷമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.
ബോളിവുഡ് ഗാനങ്ങൾ ആലപിച്ച് ഇൻസ്റ്റാഗ്രാമിൽ ജനപ്രിയനായ വിഷ് എന്ന യുവഗായകൻ, ലണ്ടനിലെ പിക്കാഡിലി സർക്കസിൽ വച്ച് ദേശഭക്തി ഗാനങ്ങൾ ആലപിക്കുന്നതാണ് വീഡിയോ. ത്രിവർണം കൈകളിൽ പിടിച്ച് നിരവധി ഭാരതീയരും ദേശഭക്തിഗാനങ്ങൾ ഏറ്റുപാടുന്നുണ്ട്.
എന്നാൽ ഇന്ത്യക്കാർക്കൊപ്പം ഒരു പറ്റം പാകിസ്താനികളും ദേശഭക്തിഗാനം പാടുന്നതാണ് വീഡിയോയെ വേറിട്ടതാക്കുന്നത്. ഇന്ത്യക്കാരും പാകിസ്താനികളും ഒത്തൊരുമിച്ച് ഇന്ത്യയുടെ ദേശഭക്തിഗാനം പാടുന്നത് നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്. തേരി മിട്ടി’, ‘ജയ് ഹോ’, ‘മാ തുജെ സലാം’, ‘സന്ദേശേ ആതേ ഹേ’ തുടങ്ങിയ ദേശഭക്തി ഗാനങ്ങളാണ് ഇവർ പാടുന്നത്.








