ന്യൂഡൽഹി: മണിപ്പൂരിലെ ലൈംഗികാതിക്രമ കേസുകൾ അന്വേഷിക്കാൻ പുതിയ സംഘത്തിന് രൂപം നൽകി സിബിഐ. 53 അംഗങ്ങൾ അടങ്ങുന്നതാണ് പുതിയ അന്വേഷണസംഘം. സംഘത്തിൽ രണ്ട് വനിതാ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽമാർ (ഡിഐജി) ഉൾപ്പെടുന്നതാണ് സംഘം.
ഈ കഴിഞ്ഞ ജൂലായ് 29 നാണ് മണിപ്പൂരിലെ മൂന്ന് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച കേസിൽ സിബിഐ അന്വേഷണം ഏറ്റെടുത്തത്. സംസ്ഥാനത്തെ മറ്റ് ആറ് അക്രമ സംഭവങ്ങളും ആയുധപുരകളിൽ നിന്ന് നിന്ന് ആയുധങ്ങൾ കൊള്ളയടിച്ചതും സിബിഐയുടെ പ്രത്യേക അന്വേഷണ സംഘം ഇതിനോടകം തന്നെ അന്വേഷിക്കുന്നുണ്ട്.








