തിരുവനന്തപുരം: ഇന്ന് ചിങ്ങം ഒന്ന്. മലയാളികൾക്ക് ഇത് പുതുവർഷാരംഭം. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീക്ഷ നൽകിയാണ് ഓരോ ചിങ്ങമാസവും പിറക്കുന്നത്. വിളവെടുപ്പുകാലമായ ചിങ്ങമെത്തുന്നതോടെ ഓണാഘോഷത്തിന്റെ തിരക്കുകളിലേക്ക് നീങ്ങും.
ഓണാഘോഷത്തിന്റെ പൂവിളിയുമായി ചിങ്ങം നാല് (ആഗസ്ത് 20) ഞായറാഴ്ച അത്തമെത്തും. തുടർന്നുള്ള പത്തുദിവസം മലയാളിക്ക് ഒത്തുചേരലിന്റെ ഓണക്കാലം. ചിങ്ങം പതിമൂന്നിനാണ് (ആഗസ്ത് 29)ണ് ഇത്തവണ തിരുവോണം.
ഇന്നലെ സന്ധ്യയോടെ ഒരു മാസത്തെ രാമായണ മാസാചരണം അവസാനിച്ചു. ഞായറാഴ്ച ക്ഷേത്രങ്ങളിൽ പ്രത്യേക വിനായക പൂജകളും മഹാഗണപതി ഹോമവും നടക്കും.
സംസ്ഥാനതല കർഷക ദിനാഘോഷവും കർഷക അവാർഡ് വിതരണവും ഇന്നുച്ചയ്ക്ക് രണ്ടിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. പ്രസാദ് അദ്ധ്യക്ഷനാകും. കേരള അഗ്രോ ബിസിനസ് കമ്പനിയുടെ (കാബ്കോ) ഉദ്ഘാടനവും പച്ചക്കറി -ചെറു ധാന്യകൃഷി വിപുലീകരണത്തിന്റെ ഭാഗമായി കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന പോഷക സമൃദ്ധി മിഷന്റെ പ്രഖ്യാപനവും ഇതോടനുബന്ധിച്ചുണ്ടാകും.
Discussion about this post