Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ചൈന നടത്തുന്നത് ചരിത്ര നിഷേധം; ടിബറ്റ് കയ്യേറുന്നത് തടയാൻ കഴിയാത്തതിന് ‌കാരണം പഞ്ചശീല തത്വങ്ങൾ; അപകടകാരിയായ അയൽരാജ്യത്തിന്റെ ഗൂഢലക്ഷ്യങ്ങൾ വിശദമാക്കി ജനറൽ നരവാനേ

by Brave India Desk
Aug 18, 2023, 01:02 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : ടിബറ്റ് വിഷയത്തിൽ ചൈന നടത്തുന്നത് ചരിത്ര നിഷേധമാണെന്ന് മുൻ കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനേ. ടിബറ്റ് ചൈനയുടെ അവിഭാജ്യ ഘടകമെന്ന് അവർ പറയുന്നത് ചരിത്രം തിരുത്തിയെഴുതാനുള്ള ശ്രമമാണ്. ടിബറ്റിന്റെ സാംസ്കാരിക തനിമയും പാരമ്പര്യവും അനുസരിച്ച് ജീവിക്കാനുള്ള അവകാശം ടിബറ്റൻ വംശജർക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ ഇന്റർനാഷണൽ സെന്ററിൽ ആറാമത് അന്താരാഷ്ട്ര സ്വാതന്ത്ര്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശത്ത് നിന്ന് പ്രവർത്തിക്കുന്ന ടിബറ്റൻ താത്കാലിക പാർലമെന്റിന്റെ പ്രതിനിധി ലോബ്സംഗ് പെൻഡെ, ഉയിഗുർ സ്വാതന്ത്ര്യ പോരാളി ഉമിത് ഹമിത് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

അറുപത് ലക്ഷം വരുന്ന ടിബറ്റൻ ജനതയിൽ ഒരു ലക്ഷത്തി നാൽപ്പതിനായിരം പേർ രാജ്യത്തിന് പുറത്താണെന്നും അതിൽ ഒരു ലക്ഷത്തോളം പേർ ഇന്ത്യയിലാണെന്നും നരവാനേ വ്യക്തമാക്കി. ടിബറ്റ് ഭാരതത്തിന്റെ ശരിയായ അയൽ രാജ്യമാണ്. ജനങ്ങളുടെ സ്വതന്ത്ര സഞ്ചാരവും കച്ചവടവും മാത്രമല്ല മനുഷ്യ സംസ്കാരത്തിന്റെ ഉദാത്ത ചിന്തകളും കൈമാറേണ്ട നാടുകളുമാണ് ഇന്ത്യയും ടിബറ്റുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

1954 ൽ ഒപ്പുവെച്ച പഞ്ചശീല തത്വങ്ങൾ കാരണമാണ് ചൈന ടിബറ്റ് കയ്യേറിയപ്പോൾ ഇന്ത്യക്ക് നിസ്സഹായതോടെ നോക്കി നിൽക്കേണ്ടി വന്നത്. ഇപ്പോൾ ചൈന ടിബറ്റ് പൂർണമായും കയ്യടക്കിയിരിക്കുകയാണ് . മാത്രമല്ല ടിബറ്റൻ ജനതയുടെ വ്യക്തിത്വവും സംസ്കാരവും മാറ്റിക്കൊണ്ടിരിക്കുകയുമാണ്. സി.ഇ 700 മുതൽ ടിബറ്റ് ചൈനയുടെ ഭാഗമാണെന്നാണ്‌ അവർ അവകാശവാദം ഉന്നയിക്കുന്നത്. ഇത് പൂർണമായും തെറ്റാണെന്ന് മാത്രമല്ല ചരിത്രം തിരുത്തിയെഴുതുക കൂടിയാണ്. നരവാനേ വ്യക്തമാക്കി.

രണ്ടു രീതി ഉപയോഗിച്ചാണ് ഇത്തരം അധിനിവേശങ്ങളെ നേരിടേണ്ടത്. ടിബറ്റ് വിഷയം യുഎന്നിൽ എത്തിക്കണം. ആഗോള പിന്തുണ നേടണം. ചിന്തകന്മാരെ ഈ മുന്നേറ്റത്തിന്റെ ഭാഗമാക്കണം. ഒപ്പം ലോകമെങ്ങുമുള്ള ജനതയെ ഈ പോരാട്ടത്തിന്റെ ഭാഗമാക്കി ടിബറ്റിന്റെ സ്വാതന്ത്ര്യ സമരം ക്രിയാത്മകമായും ജീവസ്സുറ്റതുമായി നിലനിർത്തണം. ചൈന ശക്തമാണ് എന്ന് പറയുന്നതിനൊപ്പം തന്നെ അതിന്റെ ദൗർബല്യവും നാം തിരിച്ചറിയണം. ചൈന ഭയപ്പെടുത്തി അനുസരിപ്പിക്കുന്ന കേന്ദ്രീകൃത വ്യവസ്ഥയാണ്. ഇന്ത്യ പരസ്പര വിശ്വാസത്തിലും സഹകരണത്തിലും കേന്ദ്രീകൃതമായ രാജ്യമാണ്.അദ്ദേഹം പറഞ്ഞു.

ഹോംഹോംഗിനേയും തായ്‌വാനേയും മറ്റ് തെക്കനേഷ്യൻ രാജ്യങ്ങളേയും ഒരുമിച്ച് ചേർത്ത് വേണം ചൈനയുടെ ഭീഷണിയെ നേരിടാൻ. ഇന്ത്യ ഇന്ന് ലോകശക്തിയായി വളരുകയാണ്. ചൈനയുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ നാം ദ്രുതഗതിയിലാണ് ഇപ്പോൾ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: india china borderNaravane Against ChinaTibet Issue
Share4
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies