Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഡിജിറ്റല്‍ സാങ്കേതിക മേഖലയില്‍ വലിയ മുന്നേറ്റം നടത്താന്‍ ഇന്ത്യക്ക് സാധിക്കുന്നു; നൂതന സാങ്കേതിക വിദ്യയില്‍ ആഗോള പരിഹാരങ്ങള്‍ക്കുള്ള ഏറ്റവും നല്ല പരീക്ഷണ ലാബാണ് ഇന്ത്യ; ജി 20 ഡിജിറ്റല്‍ സാമ്പത്തിക മന്ത്രിതല യോഗത്തില്‍ രാജ്യത്തിന്റെ ഡിജിറ്റല്‍ സംരംഭങ്ങളില്‍ അഭിമാനം കൊണ്ട് പ്രധാനമന്ത്രി

by Brave India Desk
Aug 19, 2023, 01:21 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ബംഗളൂരു : ഡിജിറ്റല്‍ സാങ്കേതിക മേഖലയില്‍ രാജ്യം വലിയ മുന്നേറ്റം നടത്തുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. നൂതന സാങ്കേതിക വിദ്യയിലെ ആഗോള പരിഹാരങ്ങള്‍ക്കുള്ള ഏറ്റവും നല്ല പരീക്ഷണ ലാബാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവില്‍ നടന്ന ജി 20 ഡിജിറ്റല്‍ സാമ്പത്തിക മന്ത്രിതല യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. കഴിഞ്ഞ 9 വര്‍ഷങ്ങളായി ഡിജിറ്റല്‍ സാങ്കേതിക മേഖലയില്‍ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ എണ്ണി പറഞ്ഞ മോദി, ആരോഗ്യപരമായ ഡിജിറ്റല്‍ ആവാസ വ്യവസ്ഥയുണ്ടാക്കാന്‍ ആഗോളതലത്തില്‍ സമവായമുണ്ടാക്കാനും ജി 20 രാജ്യങ്ങളോട് ആഹ്വാനം ചെയ്തു.

സമഗ്രവും സുസ്ഥിരവുമായ വികസനത്തിനായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഇന്ത്യക്കുണ്ട്. ഇതിനായി നിരവധി ഡിജിറ്റല്‍ സംരംഭങ്ങളാണ് രാജ്യത്ത് നടപ്പാക്കിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2015 ല്‍ ആരംഭിച്ച ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിലൂടെ രാജ്യത്ത് സുസ്ഥിരമായ വികസനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചു. ജെഎഎം ട്രിനിറ്റി (ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകള്‍, ആധാര്‍, മൊബൈല്‍), കോവിന്‍ പോര്‍ട്ടല്‍, ആഗോള തത്സമയ പേയ്മെന്റുകളില്‍ യുപിഐയുടെ പ്രധാന പങ്ക്, അടിസ്ഥാന സൗകര്യങ്ങളും ലോജിസ്റ്റിക്‌സും നിയന്ത്രിക്കാന്‍ ഗതിശക്തി പോര്‍ട്ടല്‍ തുടങ്ങിയവ ഡിജിറ്റല്‍ ഡൊമെയ്നിലെ ഇന്ത്യയുടെ ശ്രദ്ധേയമായ മുന്നേറ്റങ്ങളാണെന്ന് യോഗത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.

Stories you may like

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

‘ഡിജിറ്റല്‍ സാങ്കേതിക മേഖലയിലെ ആഗോള പരിഹാരങ്ങള്‍ക്കുള്ള മികച്ച പരീക്ഷണ കേന്ദ്രമാണ് ഇന്ത്യ. ഇന്ത്യയില്‍ വിജയിക്കുന്ന ഏത് കാര്യവും ലോകത്തെവിടെയും എളുപ്പത്തില്‍ പ്രയോഗിക്കാന്‍ കഴിയും’, മോദി പറഞ്ഞു.

വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ സംസ്‌കാരങ്ങളുടെ പശ്ചാത്തലത്തില്‍ ഭാഷാ തടസ്സങ്ങള്‍ നികത്താന്‍ ലക്ഷ്യമിട്ട് വികസിപ്പിച്ച എഐ ഭാഷാ വിവര്‍ത്തന പ്ലാറ്റ്ഫോമായ ‘ഭാഷിണി’, സാങ്കേതിക വിദ്യയില്‍ രാജ്യത്തിന്റെ ശ്രദ്ധേയമായ മുന്നേറ്റമാണ് കാണിക്കുന്നത്. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിലൂടെ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനായി സുരക്ഷിതമായ പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. എല്ലാവര്‍ക്കും ഡിജിറ്റല്‍ സാങ്കേതികത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സൃഷ്ടിച്ച ഓണ്‍ലൈന്‍ ഗ്ലോബല്‍ പബ്ലിക് ഡിജിറ്റല്‍ ഗുഡ്സ് റിപ്പോസിറ്ററി – ഇന്ത്യ സ്റ്റാക്‌സ് പോര്‍ട്ടല്‍ രാജ്യത്തിന്റെ മറ്റൊരു വികസന നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സുരക്ഷിതവും വിശ്വസനീയവുമായ ഡിജിറ്റല്‍ ആവാസ വ്യവസ്ഥ കെട്ടിപ്പടുക്കേണ്ടത് ആഗോള തലത്തില്‍ സമ്പദ്‌വ്യവസ്ഥയുടെ സുരക്ഷിതത്വത്തിന് അനിവാര്യമാണ്. കൂടാതെ ചെറുകിട ബിസിനസ്സുകളെ ഡിജിറ്റലൈസ് ചെയ്യുന്നതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും ഉല്‍പാദനശഷിക്കും ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. നിലവില്‍ ലോകം ഉറ്റു നോക്കുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വളര്‍ച്ചയിലേക്കാണ്. വളരെ വല്യ സാധ്യതകളാണ് ഇവ ലോകത്തിന് മുന്നില്‍ തുറക്കുന്നത്. എന്നാല്‍ അവയെ സുരക്ഷിതമായും ഉത്തരവാദിത്വത്തോട് കൂടിയും ഉപയോഗിക്കുന്നതിനായി ചില ചട്ടക്കൂടുകള്‍ ഉണ്ടാക്കേണ്ടതുണ്ട്. ഇത്തരം ആവാസ വ്യവസ്ഥ രൂപപ്പെടുത്തുന്നതിനായി അന്താരാഷ്ട്ര തലത്തിലുള്ള ഏകോപനവും സഹകരണവും പ്രതിബദ്ധതയും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: Narendra Modidigital indiag20
Share1
Tweet
Send
Share

Latest stories from this section

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies