ന്യൂഡല്‍ഹി : ഡല്‍ഹിയിലേ സിപിഎം ആസ്ഥാനമായ സുര്‍ജിത് ഭവനില്‍ രാജ്യവിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ച് ദേശീയ നേതൃത്വം. അടുത്ത മാസം നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടി അട്ടിമറിക്കുകയാണ് സെമിനാറിന്റെ ലക്ഷ്യം. കമ്മ്യൂണിസ്റ്റ് ഭീകരരടക്കം നിരവധി പേര്‍ സെമിനാറില്‍ പങ്കെടുക്കാനായി ഇവിടെ എത്തിയിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് പുറത്ത് നിന്ന് ഗേറ്റ് പൂട്ടിയതോടെ പരിപാടി തുടരാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞില്ല. അനുമതിയില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
വി 20 എന്ന പേരിലാണ് സിപിഎം ദേശീയ നേതൃത്വം സെമിനാര്‍ സംഘടിപ്പിച്ചത്. സെപ്തംബര്‍ 9, 10 തീയതി രാജ്യം ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിക്കിടെ രാജ്യത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് പോലീസ് സംശയിക്കുന്നു. മാവോയിസ്റ്റ് ബന്ധമുള്ള പ്രഫസര്‍ നന്ദിനി സുന്ദര്‍, ഗോദ്ര കലാപ കേസില്‍ വ്യാജ രേഖ ചമച്ച ടീസ്റ്റ സെതല്‍വാദ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ സുര്‍ജിത് ഭവനില്‍ എത്തിയിരുന്നു. മേധ പട്കറാണ് ഇന്നലെ സെമിനാര്‍ ഉദ്ഘാടനം ചെയ്തത്. സിപിഎം ദേശീയ നേതാക്കളും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് അടക്കമുള്ളവര്‍ ഇവിടെയെത്തിയിരുന്നു.
രാജ്യ വിരുദ്ധ ശക്തികളടക്കം സെമിനാറില്‍ പങ്കെടുക്കാന്‍ ഒത്തു ചേരുന്നത് രാജ്യ സുരക്ഷയെ ബാധിക്കുമെന്നാണ് പോലീസിന് ലഭിച്ച സൂചന. നിരോധിത സംഘടനകളുമായി ബന്ധമുള്ളവരും ഇവിടെയെത്തി. എന്നാല്‍ ഗേറ്റ് പൂട്ടിയതോടെ ആരെയും അകത്തേക്ക് കടക്കാന്‍ പോലീസ് അനുവദിച്ചില്ല.
Discussion about this post