കൂത്താട്ടുകുളം : സഹോദര പുത്രിയെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ച പ്രതിയെ പിന്നീട് ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. പോക്സോ കേസില്‍ അതി ജീവിതയായ പെണ്‍കുട്ടിയെയാണ് പ്രതി വെട്ടിയത്. എറണാകുളം ജില്ലയിലെ ഇലഞ്ഞിയിലാണ് സംഭവം. ശനിയാഴ്ച രാവിലേ 11.30 ഓടെയാണ് ഇയാള്‍ കുട്ടിയെ വീട്ടില്‍ കേറി ആക്രമിച്ചത്. ഈ സമയം കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. പെണ്‍കുട്ടി തുണി അലക്കുന്നതിനിടയില്‍ പ്രതി വാക്കത്തി ഉപയോഗിച്ച് തലയ്ക്ക വെട്ടുകയായിരുന്നു. കുട്ടിയുടെ തലയില്‍ ഇടത്് ചെവിയുടെ പിന്നിലായി ആഴത്തിലുള്ള മുറിവുണ്ട്.
പരിക്കേറ്റ പെണ്‍കുട്ടി നിലവില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പ്രതിക്കായി പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതിക്കെതിരെ ഒരു വര്‍ഷം മുമ്പ് പെണ്‍കുട്ടി പീഡനക്കേസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസിന്റെ വാദം തുടങ്ങാനിരിക്കെയാണ് ഈ സംഭവം.
Discussion about this post