ഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തി. ഇരുപത് മിനിറ്റ് നീണ്ട ചര്‍ച്ചയില്‍ അനുഭാവപൂര്‍ണ്ണമായ സമീപനമാണ് കേന്ദ്രത്തിന്റെ ഭാരത്തു നിന്നും ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പുതിയ അണക്കെട്ട് എന്ന കേരളത്തിന്റെ നിലപാട് പ്രധാനമന്ത്രിയെ അറിയിച്ചു. വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്ന ആവശ്യം ഉന്നയിച്ചു. കേരളത്തിന് സുരക്ഷയും തമിഴ്നാടിന് വെള്ളവും ഉറപ്പു വരുത്തുന്ന നടപടി ഉണ്ടാവണമെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post