കോഴിക്കോട് : ട്രെയിനിൽ വനിതാ ടിടിഇയുടെ മുഖത്തടിച്ച് യാത്രക്കാരൻ. കോഴിക്കോടാണ് സംഭവം. വടകരയ്ക്കും കൊയിലാണ്ടിക്കും ഇടയിൽ വച്ചാണ് ഉദ്യോഗസ്ഥയ്ക്ക് നേരെ ആക്രമണം ഉണ്ടായത്.
ജനറൽ ടിക്കറ്റ് എടുത്ത ഇയാൾ റിസർവേഷൻ കോച്ചിലാണ് യാത്ര ചെയ്തത്. റിസർവ് ചെയ്ത യാത്രക്കാർ എത്തിയപ്പോൾ ടിടിഇ വയോധികനോട് സീറ്റിൽ നിന്ന് മാറിയിരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ അതിന് തയ്യാറായില്ല. തുടർന്നാണ് വയോധികൻ ടിടിഇയുടെ മുഖത്തടിച്ചത്.
ട്രെയിൻ കൊയിലാണ്ടി സ്‌റ്റേഷനിൽ എത്തിയപ്പോൾ ഇറങ്ങുന്നതിനിടെ ഇയാൾ വീണ്ടും ടിടിഇയെ മുഖത്തടിച്ചു. ജനറൽ കംപാർട്‌മെന്റിൽ മാറിക്കയറിയ വയോധികനെ യാത്രക്കാർ പിടികൂടി റെയിൽവേ പോലീസിനെ ഏൽപ്പിച്ചു. മർദനത്തിൽ പരുക്കേറ്റ യുവതി കോഴിക്കോട് ബീച്ചാശുപത്രിയിൽ ചികിത്സ തേടി.
Discussion about this post