അബുദാബി : യുഎഇയിലേക്ക് എത്തുന്ന ആളുകൾ രാജ്യത്ത് നിരോധനമേർപ്പെടുത്തിയിരിക്കുന്ന വസ്തുക്കൾ ലഗേജിൽ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് ഭരണകൂടം. 45 ഓളം ഉത്പന്നങ്ങൾക്ക് യുഎഇയിൽ നിരോധനവും നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ചില ഉത്പന്നങ്ങളുടെ കയറ്റുമതിയും ഇറക്കുമതിയുമാണ് നിരോധിച്ചിരിക്കുന്നത്.
നിയമം ലംഘിച്ചുകൊണ്ട് ഇത്തരം ഉത്പന്നങ്ങൾ യുഎഇയിലേക്ക് കൊണ്ടുവരുന്നവർക്കും മറ്റ് രാജ്യങ്ങളിലേക്ക് കടത്തുന്നവർക്കും ശിക്ഷ ലഭിക്കും. ലഹരിമരുന്ന്, വ്യാജ കറൻസി, ചൂതാട്ട ഉപകരണങ്ങൾ, ലേസർ പെൻ (ചുവന്ന നിറം വരുന്നത്), മന്ത്രവാദ സാമഗ്രികൾ, മതവിരുദ്ധ പ്രസിദ്ധീകരണങ്ങളോ കലാസൃഷ്ടികളോ, അപകടകരമായ മാലിന്യങ്ങൾ, ആസ്ബറ്റോസ് പാനലും പൈപ്പും, ഉപയോഗിച്ചതും അറ്റകുറ്റപ്പണികൾ ചെയ്തതുമായ ടയറുകൾ എന്നിവയാണ് നിരോധിത വസ്തുക്കൾ.
ചില വസ്തുക്കൾ രാജ്യത്ത് എത്തിക്കുന്നതിന് നിയന്ത്രണവുമുണ്ട്. ജീവനുള്ള മൃഗങ്ങൾ, മത്സ്യങ്ങൾ, സസ്യങ്ങൾ, രാസവളങ്ങൾ, കീടനാശിനികൾ, ആയുധങ്ങൾ, വെടിമരുന്ന്, പടക്കങ്ങൾ, സ്ഫോടകവസ്തുക്കൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, മാദ്ധ്യമ പ്രസിദ്ധീകരണങ്ങളും ഉൽപ്പന്നങ്ങളും, ആണവോർജ ഉൽപ്പന്നങ്ങൾ, ട്രാൻസ്മിഷൻ, വയർലെസ് ഉപകരണങ്ങൾ, ആൽക്കഹോളിക് ഡ്രിങ്ക്സ്, കോസ്മെറ്റിക്സ്, പേഴ്സണൽ കെയർ ഉൽപ്പന്നങ്ങൾ, ഇ-സിഗരറ്റ്, ഇലക്ട്രോണിക് ഹുക്ക, വാഹനങ്ങളുടെ പുതിയ ടയറുകൾ എന്നിവയ്ക്ക് നിയന്ത്രണവുമുണ്ട്.
Discussion about this post