ലക്‌നൗ: മറ്റൊരു അതിർത്തി കടന്നുള്ള പ്രണയകഥകൂടി സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നു. ദക്ഷിണ കൊറിയൻ സ്വദേശിയായ യുവതിയുടെയും ഇന്ത്യൻ പൗരനായ യുവാവിന്റെയും കഥയാണ് ശ്രദ്ധ നേടുന്നത്.തന്റെ ആൺസുഹൃത്തായ സുക്ജീത് സിങ്ങിനെ കാണാനായി ഭൂഖണ്ഡങ്ങൾ താണ്ടി ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലെത്തിയിരിക്കുകയാണ് കിം ബോ നീ എന്ന യുവതി.
ദക്ഷിണ കൊറിയയിലെ ഒരു കോഫി ഷോപ്പിൽ വച്ചാണ് കിം ബോ നീയുടെയും സുഖ്ജീത് സിങ്ങിന്റെയും പ്രണയം പൂവിടുന്നത്. കോഫി ഷോപ്പില ജെീവനക്കാരിയായിരുന്നു യുവതി. കഫേയിലെ ബില്ലിംഗ് കൗണ്ടർ അറ്റൻഡറായി സുഖ്ജീത് എത്തിയതോടെയാണ് പ്രണയത്തിന്റെ ആരംഭം.
അടിയന്തരസാഹചര്യം വന്നപ്പോൾ സുഖ്ജീതിന് ദക്ഷിണ കൊറിയ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്നു. എന്നാൽ കിം ബോ നീ ഒരു സുഹൃത്തിന്റെ സഹായത്തോടെ ഉത്തർപ്രേദശിലെത്തുകയായിരുന്നു. മാസങ്ങൾക്കിപ്പുറം ഒന്നിച്ച ഇവർ ഗുരുദ്വാരയിൽ വച്ച് സിഖ് വിശ്വാസ പ്രകാരം വിവാഹിതരായി. യുവതി അടുത്ത മാസവും സുഖ്ജീത് സിങ് മൂന്ന് മാസത്തിന് ശേഷവും ദക്ഷിണ കൊറിയയിലേക്ക് തിരിക്കുമെന്നാണ് വിവരം.
Discussion about this post