അഹമ്മദാബാദ്: പിന്നാക്ക സമുദായത്തിനെതിരെയുള്ള അധിക്ഷേപ പരാമർശത്തിൽ തനിക്കെതിരായ അപകീർത്തി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ ഹർജി ഇന്ന് സൂറത്ത് സെഷൻസ് കോടതി പരിഗണിക്കും.
കുറ്റക്കാരനെന്ന മജിസ്‌ട്രേറ്റ് കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് അപ്പീലുമായി രാഹുൽ സെഷൻസ് കോടതിയിൽ എത്തുന്നത്. വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിൻറെ അപ്പീൽ നേരത്തെ തള്ളിയ ജഡ്ജി ആർപി മൊഗേരയുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
രാഹുലിന്റെ 2019ലെ പ്രസംഗത്തിലെ പരാമർശമാണ് കേസിന് ആധാരം. ബിജെപി നേതാവ് പുർണേഷ്മോദിയുടെ പരാതിയിൽ സൂറത്തിലെ മജിസ്ട്രേട്ട് കോടതിയാണ് രാഹുലിനെ രണ്ടുവർഷം തടവിന് ശിക്ഷിച്ചത്








