ലക്‌നൗ: പൊതുപരിപാടിയ്ക്കിടെ സമൂഹങ്ങൾക്കിടയിൽ ഭിന്നത വളർത്തുന്ന പരാമർശവുമായി മൗലവി. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ ആയിരുന്നു സംഭവം. ലാപിയർ മസ്ജിദിലെ മൗലവി അബ്ദുറഹ്മാൻ ജമായ് ആണ് വിവാദ പരാമർശം നടത്തിയത്.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു അബ്ദുറഹ്മാന്റെ വിവാദ പരാമർശം. സാതന്ത്ര്യം ലഭിച്ചെങ്കിലും ഇന്നും മുസ്ലീങ്ങൾ സ്വാതന്ത്ര്യത്തിന് വേണ്ടി പോടുന്നുവെന്നായിരുന്നു അബ്ദുറഹ്മാൻ പറഞ്ഞത്. മുസ്ലീങ്ങൾ തങ്ങളുടെ പോരാട്ടം തുടരുമെന്നും മൗലവി മുന്നറിയിപ്പ് നൽകുന്നുണ്ട്.
സ്വാതന്ത്ര്യം ലഭിച്ചെങ്കിലും മുസ്ലീങ്ങൾ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുകയാണ്. തങ്ങളുടെ ആചാരങ്ങൾ എടുത്തു കളഞ്ഞു, ശ്മാശനങ്ങൾ പിടിച്ചടക്കി, ഉച്ചഭാഷിണിയിലൂടെ ആസാൻ വിളിച്ചാൽ കേസ് എടുക്കും. എന്തിന് വ്യക്തിനിയമം പോലും മാറ്റാനാണ് ഇപ്പോഴുള്ള ശ്രമം. എന്ത് ജനാധിപത്യം ആണ് ഇത്. എന്ത് തരം സ്വാതന്ത്ര്യം ആണ് ഇത്. ഇസ്ലാമിക നിയമങ്ങൾക്ക്‌മേലുള്ള കടന്നുകയറ്റം ആണ് ഇതെന്നും മൗലാനാ കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യം എന്നത് പേരിൽ മാത്രം ആണ് എങ്കിൽ അതിനെ ഇന്നലെയും തട്ടി എറിഞ്ഞിട്ടുണ്ട്. അത് ഇനിയും തുടരുകയും ചെയ്യും. തങ്ങൾക്ക് മത സ്വാതന്ത്ര്യം വേണം. ഖുർആൻ നൽകുന്ന സ്വാതന്ത്ര്യം വേണം. ഇസ്ലാം മതം സംരക്ഷിക്കപ്പെടണം. മതത്തിനെതിരായ എല്ലാറ്റിൽ നിന്നും സംരക്ഷണം വേണമെന്നും മൗലാന പറഞ്ഞു.
പരാമർശങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയായിരുന്നു സംഭവം പുറത്തറിഞ്ഞത്. സ്വാതന്ത്ര്യദിനത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന പരാമർശം നടത്തിയതിൽ മൗലവിയ്‌ക്കെതിരെ രൂക്ഷ വിമർശനവും പ്രതിഷേധവുമാണ് ഉയർന്നുവരുന്നത്.










