ന്യൂഡൽഹി : ഇന്ത്യയിൽ നിന്നുകൊണ്ട് പാകിസ്താന് വേണ്ടി വാദിച്ച നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയ്‌ക്കെതിരെ രൂക്ഷവിമർശനം. തീവ്രവാദ ഫണ്ടിംഗിന് തീഹാർ ജയിലിൽ കിടക്കുന്ന വിഘടനവാദി യാസിൻ മാലിക്കിന്റെ ഭാര്യ മിഷാൽ ഹുസൈൻ മാലിക്കിനെ പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവായാണ് നിയമിച്ചിരിക്കുന്നത്.
മനുഷ്യാവകാശങ്ങളെക്കുറിച്ചും സ്ത്രീശാക്തീകരണത്തെക്കുറിച്ചു പ്രത്യേക ഉപദേശങ്ങൾ നൽകുന്നതിനാണ് പാക് പൗരയായ മിഷാലിനെ ആ സ്ഥാനത്തേക്ക് നിയോഗിച്ചത്. അത് പാകിസ്താന്റെ ആഭ്യന്തര കാര്യമാണെന്നും ആരും ഇടപെടേണ്ട ആവശ്യമില്ലെന്നുമാണ് ഒമർ അബ്ദുള്ള പറഞ്ഞത്.
”പാകിസ്താനുമായി ആലോചിച്ചതിന് ശേഷമാണോ നമ്മൾ മന്ത്രിമാരെ നിയമിക്കുന്നത്? അവരുടെ മന്ത്രിമാരെ നിയമിക്കുന്നതിന് മുമ്പ് അവർ നങ്ങളോട് കൂടിയാലോചിക്കുമെന്ന് നാം എന്തിന് പ്രതീക്ഷിക്കണം? ഇത് അവരുടെ ആഭ്യന്തര കാര്യമാണ്, നമുക്ക് ഇതിൽ ഒന്നും ചെയ്യാനില്ല” ഒമർ അബ്ദുള്ള വാദിച്ചു.
ഇതോടെ സമൂഹമാദ്ധ്യമങ്ങളിലൂടെ വിമർശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. പാകിസ്താന് വേണ്ടി വാദിക്കുന്നവർ അങ്ങോട്ട് പൊയ്‌ക്കോളൂ എന്ന് ചിലർ പ്രതികരിച്ചു. ഇന്ത്യൻ മണ്ണിൽ നിന്നുകൊണ്ട് ഒരു ഭീകരന്റെ ഭാര്യയ്ക്ക് വേണ്ടി സംസാരിക്കാൻ നാണമില്ലേ എന്നും ചിലർ ചോദിച്ചു.









