ന്യൂഡൽഹി: പാർട്ടിയുടെ ഹിന്ദു വിരുദ്ധ നിലപാടുകളെ തുറന്ന് കാട്ടി കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം. തന്റെ വസ്ത്രധാരണത്തോടും, താൻ നെറ്റിയിൽ കുറി ചാർത്തുന്നതിനോടും വലിയ എതിർപ്പാണ് നേതാക്കൾക്ക് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു മതത്തെയും ഹിന്ദുക്കളെയും എതിർക്കുന്ന ഒരു വിഭാഗത്തിന്റെ കൈവശമാണ് കോൺഗ്രസ് ഇപ്പോൾ ഉള്ളതെന്നും ആചാര്യ പ്രമോദ് പ്രതികരിച്ചു.
ഹിന്ദു വിരുദ്ധത കൈമുതലാക്കി കൊണ്ടു നടക്കുന്നവരാണ് ഇന്ന് കോൺഗ്രസിന്റെ തലപ്പത്തുള്ളത്. മഹാത്മാ ഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും ആശയങ്ങളിൽ നിന്നും വ്യതിചലിച്ചാണ് ഇവരുടെ പ്രവർത്തനങ്ങൾ. മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്‌റു, ഇന്ദിരാ ഗാന്ധി എന്നിവരുടെ ത്യാഗത്തിന്റെ ഫലമാണ് കോൺഗ്രസ് പാർട്ടി. നേതാക്കളുടെ ഈ നിലപാടിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് അതിയായ ദു:ഖമാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ നിന്നും തന്നെ പുറത്താക്കിയതിൽ അതൃപ്തിയുണ്ട്. തന്റെ വസ്ത്രധാരണ രീതിയിൽ ഉൾപ്പെടെ കോൺഗ്രസിലെ ചില നേതാക്കൾക്ക് എതിർപ്പുണ്ട്. ഇതേ തുടർന്നാണ് തന്നെ പുറത്താക്കിയത്. നെറ്റിയിൽ കുറി ധരിക്കുന്നത് പോലും ചോദ്യം ചെയ്തവർ ഉണ്ടെന്നും ആചാര്യ പ്രമോദ് പറഞ്ഞു.
അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിരെ പ്രമോദ് കൃഷ്ണമിന്റെ വെളിപ്പെടുത്തൽ പാർട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
Discussion about this post