ഡല്‍ഹി: ഇന്ത്യ-പാക് ചര്‍ച്ചകളുടെ വിശദാംശം തീരുമാനിക്കാന്‍ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാരുടെ യോഗം അടുത്ത മാസം നടക്കും. ചര്‍ച്ചകളുടെ തീയതി, ഉള്‍പെടുത്തേണ്ട വിഷയങ്ങള്‍ എന്നിവ സംബന്ധിച്ച അന്തിമ രൂപം ചര്‍ച്ചയില്‍ രൂപപ്പെടുത്താനാകുമെന്ന് പാക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് സര്‍താജ് അസീസ് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു.
കശ്മീര്‍ ഉള്‍പ്പെടെ വിഷയങ്ങള്‍ സമാധാന ചര്‍ച്ചകളുടെ ഭാഗമാകുമെന്ന് അസീസ് പറഞ്ഞു. അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട ഒരു യോഗത്തില്‍ സംബന്ധിക്കുന്നതിനായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെത്തിയിരുന്നു. ഈ അവസരത്തില്‍ പാക്കിസ്ഥാന് പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.
പാരിസ് കാലാവസ്ഥാ വ്യതിയാന ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി നവാസ് ശരീഫും തമ്മില്‍ നടന്ന ഹ്രസ്വ സന്ദര്‍ശനമാണ് ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള മഞ്ഞുരുക്കത്തിന് വഴിതുറന്നത്. തുടര്‍ന്ന്, ബാങ്കോക്കില്‍ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാരും കൂടിക്കാഴ്ച നടത്തിയിരുന്നു.
Discussion about this post