ദുബായ് : മുൻ ഭർത്താവായ ആദിൽ ദുറാനി തന്റെ നഗ്ന ദൃശ്യങ്ങൾ 47 ലക്ഷം രൂപയ്ക്ക് വിറ്റു എന്ന ആരോപണവുമായി നടി രാഖി സാവന്ത്. കുളിക്കുമ്പോൾ പകർത്തിയത് ഉൾപ്പെടെയുള്ള ചിത്രങ്ങൾ അതിലുണ്ടെന്നും നടി വ്യക്തമാക്കി.
ഒരു സെലിബ്രിറ്റിയായ തന്റെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിച്ചാൽ ആത്മഹത്യ മാത്രമേ നിവൃത്തിയുള്ളൂ . ആ വീഡിയോ എല്ലാവരും കാണാനിടയായാൽ താനെങ്ങനെ എല്ലാവരെയും അഭിമുഖീകരിക്കുമെന്നും നടി ചോദിച്ചു. രാഖി, ആദിൽ വിവാഹേതര ബന്ധത്തിൽ ഗാർഹികപീഡനം ഉൾപ്പെടെയുള്ള നടിയുടെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഈ വർഷം ഫെബ്രുവരി ഏഴിന് ആദിലിനെ അറസ്റ്റ് ചെയ്തിരുന്നു.
രാഖിയെ താൻ കണ്ണടച്ചു വിശ്വസിച്ചെന്നും തന്നോടൊപ്പമുള്ള വിവാഹത്തിന് ശേഷവും രാഖി മുൻഭർത്താവ് റിതേഷുമായുള്ള ബന്ധം തുടർന്നെന്നുമാണ് ജയിലിൽ നിന്നിറങ്ങിയ ആദിലിന്റെ ആരോപണം.








