തിരുവനന്തപുരം : കോടികളുടെ ക്രമക്കേട് നടത്തിയെന്ന് ആരോപണമുയർന്ന കണ്ടല സർവ്വീസ് സഹകരണ ബാങ്കിലെ ഭരണ സമിതി രാജിവച്ചു. എൽഡിഎഫ് ജില്ലാ കമ്മിറ്റി നിർദ്ദേശിച്ചതനുസരിച്ചാണ് ഭരണ സമിതിയുടെ രാജി. സിപിഐ നേതാവ് ഭാസുരാഗൻ പ്രസിഡന്റായ കണ്ടല സർവ്വീസ് സഹകരണ ബാങ്കിനെതിരെ കോടികളുടെ അഴിമതി ആരോപണമാണ് ഉയർന്നുവരുന്നത്. സഹകരണ ബാങ്കിൽ കൂടാതെ മാറന്നല്ലൂരിലെ ക്ഷീര സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട് നടന്നതായി പറയുന്നു.
സിപിഐ മാറന്നല്ലൂർ ലോക്കൽ സെക്രട്ടറി സുധീർഖാന്റെ മുഖത്ത് മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സജികുമാർ ആസിഡ് ഒഴിച്ച സംഭവം വലിയ രീതിയിൽ വാർത്തയായിരുന്നു. ഈ കേസിലെ പ്രതി സജികുമാറിനെ പിന്നീട് ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തിയിരുന്നു. ഇയാളുടെ ആത്മഹത്യക്കുറിപ്പിൽ നിന്നും ആണ് സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവരുന്നത്.
സഹകരണ മേഖലയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പിന്റെ മുഖ്യകണ്ണി ഭാസുരാഗംനാണെന്നും സിപിഐ ജില്ലാ നേതാക്കള്‍ക്കും പണം കൈമാറിയിട്ടുണ്ടെന്നും സജികുമാറിന്റെ ആത്മഹത്യ കുറുപ്പിൽ വ്യക്തമാക്കിയിരുന്നു.
ഈ സംഭവം വാർത്തയായതോടെ കഴിഞ്ഞ മാസം അവസാനം സിപിഐ നേതാവ് എൻ.ഭാസുരാംഗനെതിരെ പാർട്ടിയ്ക്ക് നടപടി സ്വീകരിക്കേണ്ടി വന്നു . പാർട്ടി നടപടിയായി ജില്ലാ കമ്മിറ്റിയിൽ നിന്നും എൻ.ഭാസുരാംഗനെ ഒഴിവാക്കി. എന്നാൽ ഈ കേസിൽ പോലീസ് അന്വേഷണം കാര്യക്ഷമമല്ല എന്ന് വിവിധ കോണുകളിൽ നിന്നും പരാതി ഉയരുന്നുണ്ട്.
Discussion about this post