കോഴിക്കോട് : രാജ്യവിരുദ്ധ പോസ്റ്ററുമായി വീണ്ടും എസ്എഫ്‌ഐ. കോഴിക്കോട് യൂണിവേഴ്‌സിറ്റി ക്യാമ്പസിലാണ് സംഭവം. ഇന്ത്യയുടെ ഭൂപടത്തെ അപമാനിക്കുന്ന പോസ്റ്ററാണ് കോളേജ് ക്യമ്പസില്‍ ഒട്ടിച്ചിരിക്കുന്നത്. മോഡിഫൈഡ് ഇന്ത്യ എന്ന അടിക്കുറിപ്പോടെ രാജ്യത്തേയും ഭൂപടത്തേയും പ്രധാനമന്ത്രിയേയുമൊക്കെ അധിക്ഷേപിക്കുന്ന തരത്തിലാണ് പോസ്റ്റര്‍. ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ഇടതുപക്ഷ വിദ്യര്‍ഥി സംഘടനയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.
ഇത്തരം രാജ്യ വിരുദ്ധ പോസ്റ്ററുകള്‍ കേരളത്തിലുടനീളമുള്ള കോളേജുകളില്‍ സ്ഥാപിക്കുന്നത് എസ്എഫ്‌ഐ സ്ഥിരമാക്കിയിരിക്കുകയാണ്. പലപ്പോഴും നവാഗതരെ സ്വീകരിക്കാനെന്ന പേരിലാണ് കലാലയങ്ങളില്‍ ഇത്തരം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടാറുള്ളത്. കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടാല്‍ പോലും പോസ്റ്ററുകള്‍ മാറ്റാന്‍ എസ്എഫ്‌ഐ തയ്യറാവാറില്ല. ഇന്ത്യാ വിരുദ്ധത പ്രകടമാക്കുന്ന പോസ്റ്ററുകളും ബോര്‍ഡുകളും കേരളത്തിലെ ക്യാമ്പസിനുള്ളില്‍ നിരന്തരമായി ഉയര്‍ത്തുന്ന എസ്എഫ്‌ഐയുടെ സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് പാലക്കാട് വിക്ടോറിയ കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇന്ത്യാവിരുദ്ധ ബോര്‍ഡ് ഉയര്‍ത്തിയത്. ദേശീയത അസഭ്യമാണെന്ന് പറയുന്ന എഴുത്തുകളായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്.
Discussion about this post