കോപ്പൻഹേഗൻ: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടുന്ന ആദ്യ മലയാളി താരമായി എച്ച്എസ് പ്രണോയ്. ലോക മൂന്നാം റാങ്കുകാരനായ തായ്‌ലൻഡിന്റെ കുൻലാവുത് വിതിദ്‌സാനിനോടാണ് പ്രണോയ് പൊരുതി കീഴടങ്ങിയത്. 21 -18 13 -21 14-21 എന്ന സ്‌കോറിനാണ് തായ്‌ലൻഡ് താരം വിജയിച്ചത്.
ആദ്യ സെറ്റ് പ്രണോയ് നേടിയതോടെ ഫൈനൽ പ്രതീക്ഷകൾ വാനോളം ഉയർന്നു. എന്നാൽ രണ്ടാം ഗെയിമിൽ കുൻലാവുത് ആക്രമിച്ചു കളിച്ചു. ലോക ഒന്നാം നമ്പർ താരവും നിലവിലെ ചാമ്പ്യനുമായ ഡെൻമാർക്കിന്റെ വിക്ടർ അക്‌സൽസനെ അട്ടിമറിച്ചാണ് പ്രണോയ് സെമിയിൽ എത്തിയത്.
സെമിയിൽ കാലിടറിയെങ്കിലും വെങ്കല മെഡൽ ഉറപ്പിച്ച പ്രണോയ് ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടമാണ് ഇതോടെ കുറിച്ചത്.
ഓസ്‌ട്രേലിയൻ ഓപ്പൺ ബാഡ്മിന്റണിലും പ്രണോയ് വെളളി മെഡൽ നേടിയിരുന്നു. ഫൈനലിൽ ചൈനയുടെ വെങ് ഹോങ് യാങ്ങിനോടായിരുന്നു പരാജയപ്പെട്ടത്. അന്ന് ആദ്യ സെറ്റിൽ പിന്നോട്ട് പോയെങ്കിലും രണ്ടാം സെറ്റിൽ തിരിച്ചുവന്ന പ്രണോയിക്ക് മൂന്നാം സെറ്റിൽ നേട്ടം ആവർത്തിക്കാനായിരുന്നില്ല.
Discussion about this post