കോട്ടയം: വടംവലി മത്സരത്തിന്റെ ആവേശം കൊടുമുടികയറിയപ്പോൾ അടിതെറ്റി മാണി സി കാപ്പൻ എംഎൽഎ. ഓണാഘോഷത്തിന്റെ ഭാഗമായി പാലായിൽ ജനപ്രതിനിധികളും വ്യാപാരികളും തമ്മിൽ നടന്ന വടംവലി മത്സരത്തിനിടെയാണ് എംഎൽഎയ്ക്ക് ചുവടുപിഴച്ചത്. വീഴ്ചയിൽ അദ്ദേഹത്തിന് പരിക്കൊന്നും സംഭവിച്ചിട്ടില്ല.
പൂക്കളവും പുലിക്കളിയുമായി ഓണാഘോഷത്തിൽ അലിഞ്ഞിരിക്കുയാണ് മലയാളികൾ.ഓണത്തിനായി നട തുറന്ന ശബരിമലയിലും ഭക്തരുടെ തിരക്കിലാണ്. തിരുവോണദിനമായ ഇന്ന് കിഴക്കേമണ്ഡപത്തിൽ പ്രത്യേക ഗണപതിഹോമം നടത്തും. ഇന്ന് ക്ഷേത്രത്തിലെത്തുന്ന എല്ലാ തീർത്ഥാടകർക്കും സദ്യ നൽകും. ക്ഷേത്ര ജീവനക്കാരുടെ വകയാണ് തിരുവോണ സദ്യ.
Discussion about this post