ഹിന്ദുസമൂഹത്തിനെതിരെ വിഷം ചീറ്റി ഐഎസ് മാസിക. ഭീകരരുടെ ഇസ്ലാമിസ്റ്റ് സ്റ്റേറ്റ്, വോയ്‌സ് ഓഫ് ഖുറാസാൻ എന്ന പ്രചരണ മാസികയുടെ 28-ാം ലക്കത്തിലാണ് ഹിന്ദുക്കൾക്കെതിരെ ആക്രമണത്തിന് ആഹ്വാനമിട്ടത്. ഇസ്ലാമിന്റെ പേരിൽ ഹിന്ദുക്കളെ കൊല്ലാനും അവരുടെ വീടുകളും കടകളും വിളകളും കത്തിക്കാനും ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ നശിപ്പിക്കാനും അവർ ആഹ്വാനം ചെയ്തു.
നുഹ് അക്രമത്തെത്തുടർന്ന് ഭരണകൂടം അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതിന് ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജിനേയും ഭീകരർ ഭീഷണിപ്പെടുത്തി. തകർന്ന വിഗ്രഹങ്ങളുടെ സുവർണ്ണ കാലഘട്ടം തിരികെ കൊണ്ടുവരിക’ എന്ന തലക്കെട്ടിൽ ഒരു അധ്യായത്തിൽ, ഐസിസ് ഹിന്ദുക്കളെ ഭീരുക്കളെന്ന് വിളിക്കുകയും മുസ്ലീം ആക്രമണകാരികളെ തുരത്താൻ അവർക്ക് കഴിയില്ലെന്ന് അവകാശപ്പെടുകയും ചെയ്തു,
ബഹുദൈവാരാധകരുടെ ആത്യന്തിക വിധി അപമാനമാണ്, ഒന്നിലധികം ദൈവങ്ങളെ ആരാധിക്കുന്നവർ അപമാനിക്കപ്പെടാൻ അർഹരാണെന്ന് ലേഖനം പറയുന്നു.
ബ്രിട്ടീഷുകാർക്ക് ഇസ്ലാമിക ഭരണത്തെ അടിച്ചമർത്താൻ കഴിഞ്ഞത് ‘മുസ്ലിംകളുടെ നിരയിലെ ചില വഞ്ചകരുടെ വഞ്ചന കാരണം’ മാത്രമാണെന്ന് ലേഖനം അവകാശപ്പെട്ടു. ഇന്ത്യയും ഹിന്ദുക്കളും ‘നിരപരാധികളായ’ മുസ്ലീങ്ങളെ അടിച്ചമർത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന് ലേഖനം കുറ്റപ്പെടുത്തി. ഗ്യാൻവാപിയിലെ തർക്ക മന്ദിരം തിരികെ ലഭിക്കാൻ നിയമപോരാട്ടം നടത്തുന്ന ഹിന്ദുക്കളെയും മാസികയുടെ പ്രചാരകനായ ലേഖകൻ ലക്ഷ്യമിട്ടു.
വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്റംഗ്ദൾ പ്രവർത്തകരെ പന്നികൾ എന്ന് വിളിച്ച ഐഎസ് ഹിന്ദുക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ‘നിങ്ങളുടെ ഓരോ അനീതിയുടെയും അടിച്ചമർത്തലിന്റെയും ഓരോ പ്രവൃത്തിക്കും ഞങ്ങൾ ഇൻ ഷാ അല്ലാഹ് പ്രതികാരം ചെയ്യും, നിങ്ങളുടെ തലമുറകൾക്ക് ഒരു പാഠമായി നിങ്ങളുടെ ഈ മരുന്ന് ആസ്വദിക്കാൻ ഞങ്ങൾ നിങ്ങളെ അനുവദിക്കും’ എന്നായിരുന്നു ലേഖനം.
ഹിന്ദുക്കളോട് പ്രതികാരം ചെയ്യാൻ ആഹ്വാനം ചെയ്ത ഐ എസ് ഇന്ത്യൻ ഇസ്ലാമിസ്റ്റുകളോട് ‘ഹിന്ദുക്കളെ ജീവനോടെ ചുട്ടെരിക്കുക, അവരുടെ വീടുകൾ, വിപണികൾ, വിളകൾ എന്നിവ ചാരമാക്കാൻ’ ആവശ്യപ്പെട്ടു. ‘അവരെ അവരുടെ തെരുവിൽ കൊല്ലാനും വാഹനങ്ങൾ ഉപയോഗിച്ച് തകർക്കാനും അവരുടെ വാട്ടർ ടാങ്കിൽ വിഷം കലർത്താനും ഘോഷയാത്രകളിൽ പാമ്പുകളെ എറിയാനും’ അവർ തുടർന്നും ആവശ്യപ്പെട്ടു.
Discussion about this post