പത്തനംതിട്ട: കുളനടയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. അഞ്ചൽ സ്വദേശികളായ ലതിക, അരുൺ കുമാർ എന്നിവരാണ് മരിച്ചത് പുലർച്ചെയോടെയായിരുന്നു സംഭവം.
ജീപ്പും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ആയിരുന്നു അപകടം. മരിച്ച രണ്ട് പേരും ജീപ്പ് യാത്രികരാണ്. ഏഴ് പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. അഞ്ചലിൽ നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്നു ഇവർ. അപകടത്തിൽ പരിക്കേറ്റവരെ പന്തളത്തെയും കല്ലിശേരിയിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.












