കോട്ടയം: നീണ്ടൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഓണംതുരുത്തിൽ സ്വദേശി അശ്വിൻ (23) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു അശ്വിന് കുത്തേറ്റത്.
ഇന്നലെ രാത്രി ഓണം തുരുത്ത് കവലയിൽവച്ച് യുവാക്കൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിനിടെയായിരുന്നു കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ അശ്വിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിൽ പരിക്കേറ്റ അശ്വിന്റെ സുഹൃത്ത് അനന്ദു ആശുപത്രിയിൽ ചികിത്സയിലാണ്. അനന്ദുവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തും.








