എറണാകുളം : ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകത്തില്‍ പൊലീസ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. പെണ്‍കുട്ടി കൊല്ലപ്പെട്ട് മുപ്പത്തിയഞ്ചാം ദിവസമാണ് കുറ്റപത്രം നല്‍കുന്നത്. കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കല്‍ തുടങ്ങി പത്തിലേറെ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. എറണാകുളം പോക്സോ കോടതിയിലാണ് കുറ്റപ്പത്രം സമര്‍പ്പിക്കുക. കൂടാതെ, കേസില്‍ വിചാരണ വേഗത്തിലാക്കാനും പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും.
ബിഹാര്‍ സ്വദേശി അസ്ഫാക്ക് ആലം ആണ് കേസിലെ പ്രതി. സംഭവത്തില്‍ 100 സാക്ഷി മൊഴികളുടേയും ശക്തമായ ശാസ്ത്രീയമായ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് കുറ്റപത്രം പോലീസ് തയ്യാറാക്കിയിരിക്കുന്നത്. 800 പേജ് അടങ്ങുന്ന വിശദമായ അന്വേഷണ റിപ്പോര്‍ട്ടാണ് പോലീസ് സമര്‍പ്പിക്കുക.
ജൂലൈ 28നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പ്രതി അസ്ഫാക്ക് ആലം പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടത്തിയത് തെളിവ് നശിപ്പിക്കാന്‍ വേണ്ടിയാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.
Discussion about this post