ന്യൂഡൽഹി: സ്ത്രീകൾക്ക് എന്നും വിശേഷസ്ഥാനവും ആദരവും നൽകുന്ന രാജ്യമാണ് ഭാരതം. ഇന്ത്യയുടെ രാഷ്ട്രപതി വരെ സ്ത്രീയാണുള്ളത് ഭാരതത്തെ ശ്രേഷ്ടമാക്കുന്നു. ഇപ്പോഴിതാ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയിരിക്കുകയാണ് ഒരു 19 കാരി . മദ്ധ്യപ്രദേശിലെ മൊറേനയിലെ നന്ദിനി അഗർവാളാണ് ആ പെൺകുട്ടി. 19ാം വയസിൽ ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ ഒന്നാം റാങ്കോടെ പാസായി ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ചിരിക്കുകയാണ് നന്ദിനി.
2021 ജൂലൈയിൽ അവസാന സിഎ പരീക്ഷ എഴുതുമ്പോൾ അവൾക്ക് 19 വയസ്സേ ഉണ്ടായിരുന്നുള്ളൂ. 2021 നവംബർ 29-ന് 19 വയസ്സും 8 മാസവും 18 ദിവസവും പ്രായമുള്ളപ്പോൾ അവൾ ഒന്നാം റാങ്ക് കരസ്ഥമാക്കി.13 വയസ്സിൽ 10-ാം ക്ലാസിലേക്കും 15-ാം വയസ്സിൽ 12-ാം ക്ലാസിലേക്കും ബോർഡ് പരീക്ഷകളിൽ നന്ദിനി വിജയിച്ചിരുന്നു.
നന്ദിനിയുടെ അച്ഛൻ നരേഷ് ചന്ദ്ര ഗുപ്ത ഒരു ടാക്‌സ് പ്രാക്ടീഷണറും അമ്മ ഡിംപിൾ ഗുപ്ത ഒരു വീട്ടമ്മയുമാണ്.












