ഇടുക്കി: ബെവ്‌കോയുടെ രാജകുമാരി ഔട്ട്‌ലെറ്റിൽ വിജിലൻസ് റെയ്ഡ്.യഥാർത്ഥ വിലയിൽ കൂടുതൽ വിലയിടാക്കി മദ്യം വിറ്റതായി പരിശോധനയിൽ വ്യക്തമായി. 110 രൂപ വിലയുള്ള ബിയറിന് 140 രൂപയാണ് ഈടാക്കിയിരുന്നത്. ഇത്തരത്തിൽ അനധികൃതമായി ഈടാക്കിയ പണം എത്രയാണെന്ന് കണ്ടെത്താൻ പരിശോധന തുടരുകയാണ്.
കോട്ടയം വിജിലൻസ് യൂണിറ്റ് ആണ് പരിശോധന നടത്തുന്നത്.ഇതര സംസ്ഥാന തൊഴിലാളികൾക്ക് ബില്ല് നൽകാതെ മദ്യം വിറ്റു എന്നും കണ്ടെത്തിയിട്ടുണ്ട്.












