തിരുവനന്തപുരം: വ്യാജ പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ ഡിഐജി സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്. ചോദ്യം ചെയ്യുന്നതിനായി വെള്ളിയാഴ്ച കളമശ്ശേരി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്.
സുരേന്ദ്രന്റെ വീട്ടിൽവെച്ച് മോൺസൺ പണമിടപാടുകൾ നടത്തിയിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഭാര്യയെ ചോദ്യം ചെയ്യുന്നത്. മോൺസണുമായി സുരേന്ദ്രനും കുടുംബത്തിനും അടുപ്പമുണ്ടായിരുന്നു. സുരേന്ദ്രന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് മോൺസൺ പണം നിക്ഷേപിച്ചതിന്റെ രേഖകളും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിന്ദുലേഖയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.
ചോദ്യം ചെയ്യലിൽ ലഭിക്കുന്ന മറുപടികൾ പരിശോധിച്ച ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക
അതിനുശേഷം ആവശ്യമെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുളള നടപടികളിലേക്ക് കടക്കാനും ക്രൈംബ്രാഞ്ച് ആലോചിക്കുന്നുണ്ടെന്നാണ് വിവരം. മോൺസണ് വ്യാജ പുരാവസ്തുക്കൾ കൈമാറിയ ശിൽപി സന്തോഷിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.












