തൃശൂർ: നടൻ ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരിക്ക്. കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. ചാവക്കാട് പൊന്നാനി ദേശീയപാത 66 മന്ദലാംകുന്നിൽ വച്ചായിരുന്നു സംഭവം. ജോയ് മാത്യു ഉൾപ്പടെ രണ്ട് പേർക്ക് അപകടത്തിൽ പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം.
കോഴിക്കാട് നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ജോയ് മാത്യുവിന്റെ കാറും പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ വാഹനത്തിന്റെ മുൻ ഭാഗം വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തിൽ പരിക്കേറ്റ ജോയ് മാത്യുവിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.












