എറണാകുളം: എല്ലാ വിശ്വാസികൾക്കും ശ്രീകൃഷ്ണ ജയന്തി ദിന ആശംസകൾ നേർന്ന് സിനിമാ നടി അനുശ്രീ. ഫേസ്ബുക്കിലൂടെയായിരുന്നു താരം ആശംസ പങ്കുവച്ചത്. കൃഷ്ണ വേഷം കെട്ടിയ കുട്ടിയ്ക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
ധർമ്മ സ്ഥാപനത്തിനായി ഭഗവാൻ ശ്രീകൃഷ്ണൻ ഭൂമിയിൽ അവതരിച്ച ദിനമാണ് അഷ്ടമി രോഹിണിയെന്ന് അനുശ്രീ ഫേസ്ബുക്കിൽ കുറിച്ചു. എല്ലാ സംസാര സമസ്യകൾക്കും ഒരു മുളന്തണ്ടു കൊണ്ട് പരിഹാരം കണ്ടെത്തിയ അമ്പാടി കണ്ണന്റെ പിറന്നാൾ ആഘോഷിക്കാൻ എല്ലാ ഗോപന്മാരും ഗോപികമാരും ഗോകുലവും ഒരുങ്ങി കഴിഞ്ഞു. ഏവർക്കും ഹൃദയം നിറഞ്ഞ ശ്രീ കൃഷ്ണ ജയന്തി ആശസകളെന്നും താരം പറഞ്ഞു.
്ബുധനാഴ്ചയാണ് ശ്രീകൃഷ്ണ ജയന്തി. സംസ്ഥാന വ്യാപകമായി വിപുലമായ ആഘോഷപരിപാടികൾ ആണ് ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്.
Discussion about this post