ശ്രീനഗർ: ജമ്മു കശ്മീരിൽ പാക് ഭീകരരെ വധിച്ച് സുരക്ഷാ സേന. പൂഞ്ച് ജില്ലയിലായിരുന്നു സംഭവം. യഥാർത്ഥ നിയന്ത്രണ രേഖ കടന്ന് രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഭീകരരെ സുരക്ഷാ സേന വധിച്ചത്.
വൈകീട്ടോടെയായിരുന്നു സംഭവം. നിയന്ത്രണ രേഖ വഴി ഭീകരർ ജമ്മു കശ്മീരിലേക്ക് കടക്കാൻ ശ്രമിക്കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് ഭീകരർ അവിടേയ്ക്ക് എത്തിയത്.
അതിർത്തിവഴിയുള്ള സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ സുരക്ഷാ സേന പ്രദേശം വളഞ്ഞു. ഇതോടെ ഭീകരർ ഇവരെ ആക്രമിച്ച് കടന്ന് കളയാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ സുരക്ഷാ സേനയും ശക്തമായ പ്രത്യാക്രമണം നടത്തി. ഇതിന് ശേഷം നടത്തിയ തിരച്ചിലിലാണ് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. കൊല്ലപ്പെട്ടത് ആരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇതിനായുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
Discussion about this post