ഷൊർണൂർ: വന്ദേഭാരതിന് നേരെ കല്ലെറിഞ്ഞ പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർത്ഥികൾ അറസ്റ്റിൽ. റെയിൽവേ സുരക്ഷാസേനയാണ് ഇവരെ അറസ്റ്റ് ചെയ്തത്. മലപ്പുറം തവനൂരിന് സമീപത്തുള്ള ഹൈസ്‌കൂൾ വിദ്യാർത്ഥികളാണിവർ. കഴിഞ്ഞ മാസം 21ാം തിയതിയായിരുന്നു സംഭവം.
കല്ലേറിൽ വന്ദേഭാരതിന്റെ ചില്ലുകൾ തകർന്നിരുന്നു. തുടർന്ന് ട്രെയിൻ ഷൊർണൂർ സ്റ്റേഷനിൽ നിർത്തിയതിന് ശേഷം പൊട്ടിയ ചില്ലിൽ സ്റ്റിക്കർ പതിപ്പിച്ചാണ് യാത്ര തുടർന്നത്.
അറസ്റ്റ് ചെയ്ത രണ്ട് കുട്ടികളേയും സ്‌കൂളിലെ അദ്ധ്യാപകരുടേയും രക്ഷിതാക്കളുടേയും സാന്നിദ്ധ്യത്തിലാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ കല്ലെറിഞ്ഞതായി ഇവർ സമ്മതിച്ചു. ഇരുവരേയും ഇന്ന് തവനൂരിലെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും.
Discussion about this post