എറണാകുളം: ആലുവയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത് പ്രദേശവാസിയെന്ന് പോലീസ്. പ്രതിയെ കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം ഊർജ്ജിതമായി തുടരുകയാണെന്നും ആലുവ എസ്പി മാദ്ധ്യമങ്ങളോട് പറഞ്ഞു.
വിവരം അറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും കുട്ടിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. പെൺകുട്ടിയുടെ സ്വാകര്യഭാഗങ്ങളിൽ സാരമായി പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കും.
പ്രതിയെ കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഉടൻ പിടികൂടും. പ്രതിയെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ തുടരുകയാണ്. പ്രദേശവാസിയാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയിരിക്കുന്നത്. പ്രതിയെ എത്രയും വേഗം പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.
എട്ട് വയസ്സുകാരിയായ പെൺകുട്ടി ആണ് പീഡനത്തിന് ഇരയായത്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ പ്രദേശത്തെ പാടത്ത് നിന്നുമാണ് ചോരയൊലിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്.
Discussion about this post