Saturday, January 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘ഐ ഫോണുകളും സ്മാർട്ട് ടിവികളും ഇലക്ട്രിക് വാഹനങ്ങളും ഇനി ഇന്ത്യയിൽ നിർമ്മിക്കും‘: ചൈനയെ പൂർണമായും കൈവിടാനൊരുങ്ങി ഫോക്സ്കോൺ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഗുജറാത്തിൽ നടത്തിയ കൂടിക്കാഴ്ചയിൽ പൂർണ തൃപ്തിയെന്ന് ഫോക്സ്കോൺ

by Brave India Desk
Sep 7, 2023, 10:48 am IST
in India, International, Business
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യ തങ്ങളുടെ പുതിയ ഉത്പാദന ഹബ്ബായിരിക്കുമെന്ന് വ്യക്തമാക്കി ഇലക്ട്രോണിക്സ് ഭീമന്മാരായ ഫോക്സ്കോൺ. ഇന്ത്യയിലെ ഉത്പാദന നിലവാരം മികച്ചതാണ്. ചൈനയിലേതിനേക്കാൾ വേഗത്തിൽ വിതരണ ശൃംഖല സ്ഥാപിക്കാൻ അനുകൂലമായ സാഹചര്യമാണ് ഇന്ത്യയിലെന്നും ഫോക്സ്കോൺ ചെയർമാൻ യൂംഗ് ലിയു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഗുജറാത്തിൽ നടത്തിയ കൂടിക്കാഴ്ചയിൽ താൻ തൃപ്തനാണെന്നും അദ്ദേഹം അറിയിച്ചു.

ഉയർന്ന ഉപഭോക്തൃ നിലവാരമാണ് ഇന്ത്യയിലുള്ളത്. ഇതേ രീതിയിൽ ഇന്ത്യ മുന്നോട്ട് പോവുകയാണെങ്കിൽ സമീപ ഭാവിയിൽ ലോകത്തിന്റെ പുതിയ ഉത്പാദന ഹബ്ബായി മാറാൻ ഇന്ത്യക്ക് സാധിക്കും. പ്രാദേശിക ഇലക്ട്രോണിക് വ്യവസായത്തിനും വലിയ സാദ്ധ്യതകളാണ് ഇന്ത്യയിലുള്ളതെന്നും ലിയു പറഞ്ഞു.

Stories you may like

പൂട്ടാൻ വെച്ച കമ്പനിയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച 26-കാരൻ;റോയൽ എൻഫീൽഡിന്റെ മരണമാസ് തിരിച്ചുവരവ്

സാരന്ദയിൽ ഏറ്റുമുട്ടൽ ; തലക്ക് 1.5 കോടി വിലയിട്ടിരുന്ന ഒരാൾ ഉൾപ്പെടെ 21 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു

ഉത്പാദന മേഖലയിൽ ഇന്ത്യൻ സർക്കാരിന്റെ നിശ്ചയദാർഢ്യം ഏതൊരു നിക്ഷേപകനും ശുഭാപ്തിവിശ്വാസം പകരുന്നതാണ്. ഐ ടി എന്നാൽ ഇന്ത്യയും തായ്വാനുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കൽ പറഞ്ഞിരുന്നു. ഇന്ത്യയുടെ ഏറ്റവും വിശ്വസ്തമായ പങ്കാളിത്തം തങ്ങൾക്കുള്ള വിശിഷ്ട ബഹുമതിയാണെന്നും ലിയു കൂട്ടിച്ചേർത്തു.

സമീപഭാവിയിൽ സ്മാർട്ട്ഫോണുകളുടെയും സ്മാർട്ടി ടിവികളുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും നിരവധി ഉത്പാദന കേന്ദ്രങ്ങൾ ഇന്ത്യയിൽ തുടങ്ങാൻ ഫോക്സ്കോണിന് പദ്ധതിയുണ്ട്. ആപ്പിൾ ഐ ഫോണുകളുടെ ലോകത്തിലെ ഏറ്റവും വലിയ കരാർ ഉത്പാദകരാണ് ഫോക്സ്കോൺ. ഇന്ത്യയിലെ ഐ ഫോൺ ഉത്പാദന രംഗത്ത് മുൻ പന്തിയിൽ നിൽക്കുന്ന സ്ഥാപനമാണ് ഫോക്സ്കോൺ എന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും കമ്പനി വ്യക്തമാക്കി.

പ്രതിവർഷം 10 ബില്ല്യൺ ഡോളറിന്റെ ടേൺ ഓവറാണ് ഫോക്സ്കോണിന് ഇന്ത്യയിൽ ഉള്ളത്. നിലവിൽ ഇന്ത്യയിൽ ഉള്ള 30 ഫാക്ടറികളുടെ എണ്ണം വീണ്ടും ഉയർത്താനാണ് കമ്പനിയുടെ പദ്ധതി. കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ ഇന്തയിലെ കമ്പനിയുടെ വരുമാനത്തിലും നിക്ഷേപത്തിലും വലിയ കുതിച്ചു കയറ്റമാണ് ഉണ്ടായിരിക്കുന്നത്. ഇതിനാൽ തന്നെ പ്രതിവർഷം കമ്പനിയിലെ ഇന്ത്യൻ ജീവനക്കാരുടെ എണ്ണവും വർദ്ധിക്കുകയാണെന്നും യൂംഗ് ലിയു അറിയിച്ചു.

ആന്ധ്രാ പ്രദേശിലും തമിഴ്നാട്ടിലുമാണ് ഉടൻ തന്നെ പുതിയ ഫാക്ടറികൾ സ്ഥാപിക്കാൻ ഫോക്സ്കോൺ നടപടികൾ ആരംഭിച്ചിരിക്കുന്നത്. വൈകാതെ തന്നെ കർണാടകയിലും തെലങ്കാനയിലും പുതിയ യൂണിറ്റുകൾ ആരംഭിക്കും. ഗുജറാത്തിലും ഉത്തർ പ്രദേശിലും മദ്ധ്യപ്രദേശിലും വ്യവസായ പാർക്കുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ടെന്നും ഫോക്സ്കോൺ വ്യക്തമാക്കി.

Tags: chinataiwanfoxconnI Phones
Share11TweetSendShare

Latest stories from this section

127 വർഷത്തെ ബിസിന് രണ്ടായി പിളർന്നു! ഗോദ്‌റെജ് കുടുംബത്തിൻ്റെ 3400 ഏക്കർ ഭൂമി ആർക്ക്?

127 വർഷത്തെ ബിസിന് രണ്ടായി പിളർന്നു! ഗോദ്‌റെജ് കുടുംബത്തിൻ്റെ 3400 ഏക്കർ ഭൂമി ആർക്ക്?

കത്വയിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ ; ജെയ്‌ഷെ മുഹമ്മദ് ഭീകരൻ കൊല്ലപ്പെട്ടു

കത്വയിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ ; ജെയ്‌ഷെ മുഹമ്മദ് ഭീകരൻ കൊല്ലപ്പെട്ടു

24 മണിക്കൂർ… 550 കോടി; ജയിലിൽ പോകാതെ അനിയനെ രക്ഷിച്ച മുകേഷ് അംബാനി| ആ രാത്രിയിലെ രഹസ്യ കരാർ

24 മണിക്കൂർ… 550 കോടി; ജയിലിൽ പോകാതെ അനിയനെ രക്ഷിച്ച മുകേഷ് അംബാനി| ആ രാത്രിയിലെ രഹസ്യ കരാർ

ഒപ്പിൽ നഷ്ടപ്പെട്ട സാമ്രാജ്യം|അച്ഛൻതെരുവിൽ മകൻ സിംഹാസനത്തിൽ; റെയ്മണ്ട്സിൻ്റ അറിയാക്കഥ

ഒപ്പിൽ നഷ്ടപ്പെട്ട സാമ്രാജ്യം|അച്ഛൻതെരുവിൽ മകൻ സിംഹാസനത്തിൽ; റെയ്മണ്ട്സിൻ്റ അറിയാക്കഥ

Discussion about this post

Latest News

റായ്പൂരിലെ ഇഷാൻ ഷോ സഞ്ജുവിന്റെ ഉറക്കം കെടുത്തുന്നു, തിരുവനന്തപുരത്ത് ബെഞ്ചിലിരുന്ന് ആരാധകരെ കാണാൻ സാധ്യത; മുൻ താരത്തിന്റെ വാക്കുകൾ ചർച്ചയാകുന്നു

റായ്പൂരിലെ ഇഷാൻ ഷോ സഞ്ജുവിന്റെ ഉറക്കം കെടുത്തുന്നു, തിരുവനന്തപുരത്ത് ബെഞ്ചിലിരുന്ന് ആരാധകരെ കാണാൻ സാധ്യത; മുൻ താരത്തിന്റെ വാക്കുകൾ ചർച്ചയാകുന്നു

ടോസ് തീരുമാനിക്കുന്ന ലോകകപ്പ് വേണ്ട, മഞ്ഞ് വീണാൽ കളി മാറും; ബിസിസിഐയ്ക്ക് അശ്വിൻറെ കടുത്ത മുന്നറിയിപ്പ്

ടോസ് തീരുമാനിക്കുന്ന ലോകകപ്പ് വേണ്ട, മഞ്ഞ് വീണാൽ കളി മാറും; ബിസിസിഐയ്ക്ക് അശ്വിൻറെ കടുത്ത മുന്നറിയിപ്പ്

അവൻ ഉച്ചയ്ക്ക് എന്ത് കഴിച്ചു എന്നറിയില്ല, ഇങ്ങനെയൊരു ബാറ്റിംഗ് മുൻപ് കണ്ടിട്ടില്ല; സഹതാരത്തെക്കുറിച്ച് സൂര്യകുമാർ യാദവ്

അവൻ ഉച്ചയ്ക്ക് എന്ത് കഴിച്ചു എന്നറിയില്ല, ഇങ്ങനെയൊരു ബാറ്റിംഗ് മുൻപ് കണ്ടിട്ടില്ല; സഹതാരത്തെക്കുറിച്ച് സൂര്യകുമാർ യാദവ്

സഞ്ജുവിനെക്കാൾ മിടുക്കൻ പന്ത്, മാച്ച് വിന്നർമാരെ പുറത്തിരുത്തുന്നത് ശരിയല്ല; സെലക്ഷനിൽ ഞെട്ടൽ രേഖപ്പെടുത്തി ഇതിഹാസം

സഞ്ജുവിനെക്കാൾ മിടുക്കൻ പന്ത്, മാച്ച് വിന്നർമാരെ പുറത്തിരുത്തുന്നത് ശരിയല്ല; സെലക്ഷനിൽ ഞെട്ടൽ രേഖപ്പെടുത്തി ഇതിഹാസം

റായ്പൂരിൽ ഹാർദിക് – മുരളി കാർത്തിക് തർക്കം; പരിശീലനത്തിനിടെ ഗ്രൗണ്ടിൽ നാടകീയ രംഗങ്ങൾ, വീഡിയോ കാണാം

റായ്പൂരിൽ ഹാർദിക് – മുരളി കാർത്തിക് തർക്കം; പരിശീലനത്തിനിടെ ഗ്രൗണ്ടിൽ നാടകീയ രംഗങ്ങൾ, വീഡിയോ കാണാം

300 എടുത്താലും അവന്മാർ അതും അടിച്ചെടുക്കും, ഇന്ത്യൻ വെടിക്കെട്ടിന് മുന്നിൽ അമ്പരന്ന് കിവീസ് നായകൻ സാന്റ്നർ; പറയുന്നത് ഇങ്ങനെ

300 എടുത്താലും അവന്മാർ അതും അടിച്ചെടുക്കും, ഇന്ത്യൻ വെടിക്കെട്ടിന് മുന്നിൽ അമ്പരന്ന് കിവീസ് നായകൻ സാന്റ്നർ; പറയുന്നത് ഇങ്ങനെ

ഇന്ത്യൻ ബാറ്റർമാരുടെ ‘അടി’ പൂരത്തിൽ കിവീസ് പതറുന്നു, 21 പന്തിൽ ഇഷാൻ, 22-ൽ അഭിഷേക്, 23-ൽ സൂര്യ; റെക്കോഡുകൾ പഴങ്കഥയാക്കി യുവതലമുറ

ഇന്ത്യൻ ബാറ്റർമാരുടെ ‘അടി’ പൂരത്തിൽ കിവീസ് പതറുന്നു, 21 പന്തിൽ ഇഷാൻ, 22-ൽ അഭിഷേക്, 23-ൽ സൂര്യ; റെക്കോഡുകൾ പഴങ്കഥയാക്കി യുവതലമുറ

പൂട്ടാൻ വെച്ച കമ്പനിയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച 26-കാരൻ;റോയൽ എൻഫീൽഡിന്റെ മരണമാസ് തിരിച്ചുവരവ്

പൂട്ടാൻ വെച്ച കമ്പനിയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച 26-കാരൻ;റോയൽ എൻഫീൽഡിന്റെ മരണമാസ് തിരിച്ചുവരവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies