അഹമ്മദാബാദ്: ഭക്തർ ജീവിച്ചിരിക്കുന്ന കാലം വരെ സനാതന ധർമ്മത്തെ വെല്ലുവിളിക്കാൻ ആർക്കും സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സനാതനധർമ്മം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പരാമർശത്തോട് ആയിരുന്നു പ്രതികരണം. സനാതന ധർമ്മത്തെ വെല്ലുവിളിച്ചവരിലേക്ക് നമ്മുടെ ശബ്ദം എത്തണമെന്നും സ്മൃതി ഇറാനി പ്രതികരിച്ചു. ഗുജറാത്തിലെ ദ്വാരകയിൽ ജന്മാഷ്ടമി മഹോത്സവ പരിപാടിയിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
‘ സനാതന ധർമ്മ’ത്തെ വെല്ലുവിളിച്ചവരിലേക്ക് നമ്മുടെ ശബ്ദം എത്തണം. ഭക്തർ ജീവിച്ചിരിക്കുന്നതു വരെ നമ്മുടെ ധർമ്മത്തെയും വിശ്വാസത്തെയും ആർക്കും വെല്ലുവിളിക്കാനാവില്ല- സ്മൃതി ഇറാനി പറഞ്ഞു.
നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ എന്നിവരും വിഷയത്തിൽ പ്രതികരിച്ചിരുന്നു. ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയപ്പോൾ, മന്ത്രി പികെ ശേഖർ ബാബുവു ചടങ്ങിൽ പങ്കെടുത്തിരുന്നുവെന്നും എന്നാൽ അദ്ദേഹം ഇതിനെതിരെ ഒരക്ഷരം പോലും പറഞ്ഞില്ലെന്നുമായിരുന്നു നിർമ്മലാ സീതാരാമന്റെ പ്രതികരണം. അമിത് ഷായും രൂക്ഷമായ ഭാഷയിലാണ് വിഷയത്തിൽ പ്രതികരിച്ചത്.
Discussion about this post