കണ്ണൂർ: സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്റെ മകൻ ജെയ്ൻ രാജിനെതിരെ വിമർശനവുമായി സിപിഎം. ജെയ്ൻ രാജിനെ തള്ളി ഡിവൈഎഫ്ഐ രംഗത്തെത്തിയതിന് പിന്നാലെയാണ് സിപിഎമ്മും വിമർശനവുമായി രംഗത്തെത്തിയത്.
സിപിഎം പാനൂർ ഏരിയാ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് സെക്രട്ടറിയുമായ കിരൺ കരുണാകരനെതിരെ ജെയ്ൻ സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതിനെതിരെയാണ് ഡിവൈഎഫ്ഐയും സിപിഎമ്മും രംഗത്തെത്തിയത്.
പോസ്റ്റ് അനവസരത്തിലുള്ളതും പ്രസ്ഥാനത്തിന് അപകീർത്തികരവുമെന്നാണ് പാനൂർ ഏരിയാ കമ്മറ്റി ആരോപിച്ചത്. ജെയ്നിന്റെ പേര് എടുത്ത് പറയാതെയാണ് വിമർശനം. സമൂഹമാദ്ധ്യമങ്ങളിലെ ഗ്രൂപ്പുകളിൽ ‘അലക്കുന്നതിനായി ‘സന്ദർഭങ്ങളും സാഹചര്യങ്ങളും പരാമർശങ്ങളും സൃഷ്ടിക്കുന്നത് ഗുണകരമല്ലെന്നും പാർട്ടി പറയുന്നു. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ സംഘടനയേയും നേതാക്കളേയും താറടിച്ച് കാണിക്കുന്നുവെന്നും, വ്യാജ ഐഡികൾ ഉണ്ടാക്കി വ്യക്തിഹത്യ നടത്തുന്നു എന്നുമായിരുന്നു ഡിവൈഎഫ്ഐയുടെ ആരോപണം.
Discussion about this post