ആലപ്പുഴ: അരൂരിൽ ഫിഷറീസ് ഓഫീസർ കുഴഞ്ഞ് വീണ് മരിച്ചു. 46 കാരനായ പ്രമോദ് യു നായരാണ് മരിച്ചത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
രാവിലെയോടെയായിരുന്നു സംഭവം. ഓഫീസിലേക്ക് വരികയായിരുന്നു പ്രമോദ്. ഇതിനിടെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കുഴഞ്ഞു വീണു. ഉടനെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.











